ന്യൂഡൽഹി
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വഷളാക്കിയതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ ഉന്നത പട്ടാള ഉദ്യോഗസ്ഥർ. പ്രത്യേകാധികാരം റദ്ദാക്കിയതും കശ്മീരിന്റെ ജനസംഖ്യാഘടന അട്ടിമറിക്കാൻ ശ്രമിച്ചതുമടക്കം തന്ത്രപരമായ വീഴ്ചകൾ തുറന്നുകാട്ടി കരസേന ഉത്തര കമാൻഡിന്റെ ചുമതല വഹിച്ച ലഫ്. ജനറൽ ദീപേന്ദ്രസിങ് ഹൂഡ, ജമ്മു കശ്മീർ ചുമതലയുള്ള കരസേനയുടെ പതിനഞ്ചാം കോറിനെ നയിച്ച ലഫ്. ജനറൽ സയ്യിദ് അത് ഹസ്നൈൻ എന്നിവരാണ് രംഗത്തെത്തിയത്. സാധാരണ സൈനികതന്ത്രം മതിയാവില്ലെന്നും രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്നും ഹസ്നൈൻ പറഞ്ഞു.
യുവതലമുറയെ വിശ്വാസത്തിലെടുക്കണം. ജനാധിപത്യം തിരിച്ചുകൊണ്ടുവരണം. തെരഞ്ഞെടുപ്പ് നടത്തണം. ചരിത്രമറിയാതെയാണ് താൻ താഴ്വരയിൽ പ്രവർത്തിച്ചതെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ വാക്ക് വിശ്വസിച്ചെത്തിയ പണ്ഡിറ്റ് സമൂഹമാണ് വധിക്കപ്പെടുമെന്ന് ഭയന്ന് പലായനം ചെയ്യുന്നതെന്ന് വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ പറഞ്ഞു. എതിർ ശബ്ദങ്ങൾ അടിച്ചമർത്തിയും പ്രതിപക്ഷനേതാക്കളെ മുഖ്യധാരയിൽനിന്ന് അകറ്റിയും സൈനികശേഷികൊണ്ടുമാത്രം ഒന്നും നേടാനാകില്ല.
കേന്ദ്രത്തിന്റെ ഇരുമ്പുമറ നയങ്ങൾക്കേറ്റ തിരിച്ചടിയാണിത്. അടിയന്തരമായി ശ്രീനഗറിലെ നേതാക്കളുമായും പാകിസ്ഥാനുമായും ചർച്ചകൾ പുനരാരംഭിക്കണം–- അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
For more news update stay with actp news
Android App
Facebook
Twitter
Dailyhunt
Share Chat
Telegram
Koo App