English Tamil Hindi Telugu Kannada Malayalam Android App
Wed. Feb 1st, 2023

Month: October 2022

കിവീസ്‌ പരമ്പരയിൽ 
സഞ്‌ജു സാംസൺ | Sports | Deshabhimani

മുംബൈ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്‌ജു സാംസൺ ഉൾപ്പെട്ടു. മൂന്നുവീതം ട്വന്റി20, ഏകദിന മത്സരങ്ങളാണുള്ളത്‌. ഏകദിന ടീമിനെ ശിഖർ ധവാനും ട്വന്റി20 ടീമിനെ ഹാർദിക്‌ പാണ്ഡ്യയും നയിക്കും. ഋഷഭ്‌ പന്താണ്‌ വൈസ്‌ ക്യാപ്‌റ്റൻ. നവംബർ 18, 20,…

ലാറ്റിനമേരിക്കയിൽ ഇടത്‌ വസന്തം ; വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്ത് | World | Deshabhimani

  അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെയും തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ച്‌ ജനാധിപത്യത്തിന്റെ പുതുവസന്തം തീർത്ത്‌ ലാറ്റിനമേരിക്ക. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി മാറി. ബ്രസീലിൽ 34 വർഷത്തിനിടെ ആദ്യമായാണ്‌ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്‌ തോൽക്കുന്നത്‌.…

നദിമാർഗ്‌ കൂട്ടക്കൊല : പുനരന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവ് | National | Deshabhimani

ന്യൂഡൽഹി തെക്കൻ കശ്മീരിലെ നദിമാർഗിൽ  2003 മാർച്ച് 23ന്‌  24 കശ്‌മീരി പണ്ഡിറ്റുകളെ ഭീകരർ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ പുനരന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ജമ്മു കശ്‌മീർ–-ലഡാക്ക്‌ ഹൈക്കോടതി. 2011ൽ കേസിലെ സാക്ഷികൾ പലായനം ചെയ്‌തതിനെ തുടർന്ന്‌ വിചാരണ മുന്നോട്ടു കൊണ്ടുപോകാനാകാതെ ഷോപ്പിയാനിലെ…

മോർബി അപകടം : പാലത്തിന്റെ മേൽനോട്ട ചുമതല ബിജെപിക്ക്‌ വേണ്ടപ്പെട്ട സ്വകാര്യ കമ്പനിക്ക്‌ | National | Deshabhimani

ന്യൂഡൽഹി തെരഞ്ഞെടുപ്പ്‌ കമീഷൻ ദിവസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തം ബിജെപി സർക്കാരിന്‌ തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട്‌ രംഗത്തിറങ്ങി തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങൾക്ക്‌ നേതൃത്വം നൽകുന്ന ഘട്ടത്തിലാണ്‌ അപകടം. കോൺഗ്രസും ആംആദ്‌മി…

ഞാനിതാ ഇവിടെയുണ്ട്‌ , ലോകമേ കാണൂ. ബ്രസീൽ തിരിച്ചെത്തിയിരിക്കുന്നു | World | Deshabhimani

സാവോ പോളോ ‘അവരെന്നെ ജീവനോടെ കുഴിച്ചുമൂടാൻ നോക്കി. എന്നാൽ ഞാനിതാ നിങ്ങളുടെ മുന്നിൽ വിജയിയായി നിൽക്കുന്നു. ലോകമേ കാണൂ. ബ്രസീൽ തിരിച്ചെത്തിയിരിക്കുന്നു. തമ്മിലടിച്ച്‌ തീരാൻ ഇനി ഞങ്ങൾ തയ്യാറല്ല. ലോകത്തിനു ശ്വസിക്കാൻ ആമസോൺ വേണമെന്ന്‌ ഞങ്ങൾക്കറിയാം. ഞങ്ങളത്‌ കരുതും’– ബ്രസീലിന്റെ…

കുന്നപ്പിള്ളിയുടെ വാദങ്ങൾ പൊളിച്ച്‌ സാക്ഷികൾ | Kerala | Deshabhimani

തിരുവനന്തപുരം അധ്യാപികയെ പീഡിപ്പിച്ച കേസിൽ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയുടെ വാദങ്ങൾ പൊളിച്ച്‌ സാക്ഷിമൊഴികൾ. യുവതിയുമായി പരിചയമില്ലെന്നു സ്ഥാപിക്കാനുള്ള എംഎൽഎയുടെ നീക്കത്തിനെതിരാണ്‌ ഡ്രൈവർ ജിഷ്ണുവടക്കമുള്ളവരുടെ മൊഴി. പീഡനം നടന്ന സ്ഥലങ്ങളിൽ കുന്നപ്പിള്ളി എത്തിയതിനും യുവതിയെ കോവളത്ത്‌ എത്തിച്ച്‌ മർദിച്ചതിനും സാക്ഷികളുണ്ട്‌. എംഎൽഎയുടെ…

കേരളം അളക്കുന്നു ശാസ്‌ത്രീയമായി ; ഡിജിറ്റൽ റീസർവേക്ക്‌ ഇന്ന്‌ തുടക്കം ; ആദ്യഘട്ടത്തിൽ 200 വില്ലേജിൽ | Kerala | Deshabhimani

  തിരുവനന്തപുരം കേരളത്തിന്റെ ഭാവിമുന്നേറ്റത്തിൽ നിർണായകമാകുന്ന ഡിജിറ്റൽ റീസർവേക്ക്‌ കേരളപ്പിറവി ദിനമായ ചൊവ്വാഴ്‌ച തുടക്കമാകും. നാലുവർഷംകൊണ്ട് സംസ്ഥാനത്തെ ഭൂമി പൂർണമായും ശാസ്ത്രീയമായി സർവേ ചെയ്യുന്നതിലൂടെ കേരളത്തിന്റെ സമഗ്ര ഭൂരേഖ തയ്യാറാകും. ഡിജിറ്റൽ റീസർവേയുടെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 10ന്‌ തിരുവനന്തപുരം ടാഗോർ…

ഫ്രഞ്ച്‌ ഓപ്പൺ ബാഡ്‌മിന്റൺ : സാത്വിക്‌ ചിരാഗ്‌ സഖ്യം ജേതാക്കൾ | Sports | Deshabhimani

പാരിസ്‌ ഫ്രഞ്ച്‌ ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ്‌–-ചിരാഗ്‌ ഷെട്ടി സഖ്യം പുരുഷ ഡബിൾസ്‌ കിരീടംചൂടി. ഫൈനലിൽ ചൈനീസ്‌ തായ്‌പേയിയുടെ ലു  ചിങ്–-യാങ് പോ കൂട്ടുകെട്ടിനെ 21–-13, 21–-19ന്‌ തോൽപ്പിച്ചു. 48 മിനിറ്റിലാണ്‌ വിജയം. ഇന്ത്യൻ സഖ്യം…

കണ്ണീർപ്പുഴയായി മോർബി , മരണം 141 ; നിരവധി പേരെ കാണാനില്ല | National | Deshabhimani

  മോർബി ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന്‌ മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്‌ചയിലെ തിരച്ചിൽ നിർത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായർ വൈകിട്ട്‌ ആറരയോടെയാണ്‌ 143…

കൈകോർക്കാം 
ജീവിതലഹരിക്കായി ; ലഹരിവിരുദ്ധ ശൃംഖല ഇന്ന്‌ | Kerala | Deshabhimani

തിരുവനന്തപുരം മയക്കുമരുന്നിനെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ പങ്കാളികളാകും. പകൽ മൂന്നിന്‌ ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുക. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലും. തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…