തിരുവനന്തപുരം> ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനങ്ങൾ സിപിഐ എം നേതൃത്വത്തിൽ വിപുലമായി ആചരിക്കും. ഇ എം എസിന്റെ ചരമദിനമായ 19ന് തുടങ്ങി എ കെ ജിയുടെ ചരമദിനമായ 22 വരെയാണ് പരിപാടികൾ. എല്ലാ പാർടി ബ്രാഞ്ചിലും ഓഫീസുകൾ അലങ്കരിക്കും. പതാക ഉയർത്തും.
അനുസ്‌മരണയോഗങ്ങളും പഠനക്ലാസുകളും സംഘടിപ്പിക്കും. ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവ സാന്നിധ്യമായിരുന്ന രണ്ടു നേതാക്കളും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചവരാണ്. മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനം സാധാരണക്കാരന് പകർന്നു നൽകാൻ ഇ എം എസ് ശ്രദ്ധിച്ചു. ജീവിതം ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ നേതാവായിരുന്നു എ കെ ജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
For more news update stay with actp news
Android App
Facebook
Twitter
Dailyhunt
Share Chat
Telegram
Koo App