English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Category: കേരളം

ജീവനക്കാരുടെ പെൻഷൻ: സമിതി രൂപീകരിക്കുമെന്ന്‌ നിർമല സീതാരാമൻ | Kerala | Deshabhimani

ന്യൂഡൽഹി> ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന്‌ ലോക്‌സഭയിൽ ധനബിൽ അവതരണ ഘട്ടത്തിൽ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. സാമ്പത്തിക അച്ചടക്കം നിലനിർത്തി ജീവനക്കാരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരം കാണാൻ ഫിനാൻസ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലാകും സമിതി. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക്‌…

ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്‌ തുല്യം: കാനം

തിരുവനന്തപുരം>രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന് തുല്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അപ്പീൽ നൽകാൻ 30 ദിവസത്തെ കാലാവധി കോടതി നൽകിയിരിക്കുമ്പോൾ, തിടുക്കത്തിലുള്ള നടപടി ഭീരുത്വമാണ്. ഇഡിയെയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാമെന്നാണ്…

പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക: പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29 ജന്തര്‍മന്ദറില്‍ ധര്‍ണ്ണ | Kerala | Deshabhimani

കോഴിക്കോട്> ഫാമിലി പെന്‍ഷന്‍ 30% ആയി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ (എ.ഐ.ഐ.പി.എ) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29ന് ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധ…

കോവിഡ്‌ കാലത്ത്‌ ജാമ്യം കിട്ടിയവർ ജയിലുകളിലേക്ക്‌ മടങ്ങണം

ന്യൂഡൽഹി കോവിഡ് വ്യാപകമായ ഘട്ടത്തില് പരോൾ ലഭിച്ച മുഴുവൻ തടവുകാരും 15 ദിവസത്തിനുള്ളിൽ ജയിലുകളിൽ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്…

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ യൂണിഫോം തയ്യാര്‍; വിതരണ ഉദ്ഘാടനം നാളെ ഏലൂരില്‍ | Kerala | Deshabhimani

കൊച്ചി> അടുത്ത അധ്യയന വര്‍ഷത്തേക്ക് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂള്‍ യൂണിഫോം തയ്യാര്‍. സംസ്ഥാന തല വിതരണ ഉദ്ഘാടനം മാര്‍ച്ച് 25  രാവിലെ 11 ന് ഏലൂര്‍ ജി.എച്ച്.എസ്.എസില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.…

12 ജില്ലയിൽ ഞായറാഴ്‌ച മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായർവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.…

പഴയിടം ഇരട്ടക്കൊല: അനിവാര്യമായ ശിക്ഷയിലേക്കെത്തിച്ചത്‌ അടക്കാനാകാത്ത കുറ്റവാസന | Kerala | Deshabhimani

കോട്ടയം> കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി അരുൺ ശശി. അന്വേഷണം ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും മുന്നിൽ നിന്നു. എന്നാൽ തുടരെത്തുടരെ കുറ്റം ചെയ്യാനുള്ള വാസന അരുണിനെ അനിവാര്യമായ കൊലക്കയറിലേക്ക്‌ എത്തിച്ചു.   കൊല നടത്തിയ ശേഷം…

വിളപ്പിൽശാല ക്യാമ്പസ്: സ്ഥലമേറ്റെടുക്കല്‍ ദ്രുതഗതിയില്‍- സാങ്കേതിക സർവകലാശാല | Kerala | Deshabhimani

തിരുവനന്തപുരം> എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആസ്ഥാന മന്ദിരവും ക്യാമ്പസും വിളപ്പിലിൽ നിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിലെന്ന് സാങ്കേതിക സർവകലാശാല. ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത് 2020 ജൂൺ 27 നാണ്. ഒന്നാംഘട്ടമായി…

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ് | Kerala | Deshabhimani

കൊച്ചി> എത്ര മുതിർന്ന നേതാവായാലും തങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ തലോടിപ്രതിഷേധിച്ച കോൺഗ്രസിന്റെ മൃദുസമീപനം കൊണ്ടുകൂടിയാണെന്ന് മന്ത്രി പി രാജീവ്. ഈ നിലപാടുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ രാഹുൽഗാന്ധിക്കെതിരായ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ…

രാഹുൽ ഗാന്ധിയുടെ അയോഗ്യത: ജനാധിപത്യത്തിനെതിരെ സംഘപരിവാറിന്റെ ഹിംസാത്മക കടന്നാക്രമണമെന്ന് മുഖ്യമന്ത്രി | Kerala | Deshabhimani

തിരുവനന്തപുരം> ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തിയ രാഷ്‌ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി…