English Tamil Hindi Telugu Kannada Malayalam Android App
Wed. Feb 1st, 2023

ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു | National | Deshabhimani

ന്യൂഡൽഹി> ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകൾ 5 ആയി കുറയ്ക്കുയും ചെയ്തു.   പുതിയ സ്ലാബിൽ  മൂന്ന് ലക്ഷം…

ജനുവരിയിലെ താരകൈമാറ്റം അവസാനിച്ചു ; ജോർജീന്യോ അഴ്‌സണലിൽ, കാൻസെലോ ബയേണിൽ | Sports | Deshabhimani

ലണ്ടൻ ഫുട്‌ബോൾ താരങ്ങളുടെ ജനുവരിയിലെ കൂടുമാറ്റത്തിന്റെ അവസാന മണിക്കൂറിൽ ചെൽസിയിൽനിന്ന്‌ മധ്യനിരക്കാരൻ ജോർജീന്യോയെ അഴ്‌സണൽ റാഞ്ചി. ഒന്നരവർഷത്തേക്കാണ്‌ കരാർ. 121 കോടി രൂപയാണ്‌ ഇറ്റലിക്കാരന്റെ പ്രതിഫലം. പ്രതിരോധക്കാരൻ ജോയോ കാൻസെലോയെ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന്‌ വായ്‌പയ്‌ക്ക്‌ ബയേൺ മ്യൂണിക് സ്വന്തമാക്കി. അടുത്ത…

5ജി അനുബന്ധ ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍; സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും | National | Deshabhimani

ന്യൂഡല്‍ഹി> എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കുമെന്ന് ധനമന്ത്രി.ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും.ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന പഴഞ്ചന്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര,…

മഹിള സമ്മാൻ സേവിംങ്സ്: സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപപദ്ധതി | National | Deshabhimani

ന്യൂഡൽഹി> സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംങ്സ് പത്ര എന്ന പേരിൽ  പ്രത്യേക നിക്ഷേപ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ടുവർഷ കാലയളവിൽ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.…

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും | Kerala | Deshabhimani

ന്യൂഡല്‍ഹി> നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം നടപ്പാക്കും. 2023-24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.സംസ്ഥാനങ്ങള്‍ക്ക്  പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നല്‍കും. …

ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; 157 പുതിയ നഴ്സിങ് കോളേജുകള്‍, കാര്‍ഷിക വായ്‌പ 20 ലക്ഷം കോടി | National | Deshabhimani

ന്യൂഡല്‍ഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് തുടക്കമായി.ലോക്‌സഭയില്‍  ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിക്കാണ് ബജറ്റവതരണം തുടങ്ങിയത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു- ധനമന്ത്രി പറഞ്ഞു. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് വരുമെന്ന്…

സന്തോഷ്‌ ട്രോഫി : കേരളത്തിന്റെ ഗ്രൂപ്പിൽ പഞ്ചാബും | Sports | Deshabhimani

കൊച്ചി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇടംപിടിച്ച്‌ പഞ്ചാബും. യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ്‌ ആറിൽ ചാമ്പ്യൻമാരായാണ്‌ പഞ്ചാബ്‌ എത്തുന്നത്‌. മികച്ച രണ്ടാംസ്ഥാനക്കാരായി മണിപ്പുരും ഇടംപിടിച്ചു. എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിനൊപ്പം കർണാടക, ഗോവ, മഹാരാഷ്‌ട്ര,…

ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന | Kerala | Deshabhimani

കൊച്ചി> സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങള്‍  ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍ നിര്‍ബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷണശാലകളില്‍ വൃത്തിയുള്ള ഭക്ഷണം…

ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേത്തി | Kerala | Deshabhimani

ന്യൂഡല്‍ഹി> കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേത്തി. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.   …

കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന | Kerala | Deshabhimani

കോഴിക്കോട്> കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം(32) എന്നയാളാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി താഴെ വീണത്. കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വടക്കെ മലയില്‍ മോഹന്‍ദാസ് എന്നയാളിന്റെ…