English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Category: ലോകം

എംബസികള്‍ വീണ്ടും തുറക്കാൻ സൗദിയും ഇറാനും ധാരണയായി

മനാമ> ഇരു രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും വീണ്ടും തുറക്കാനുള്ള നടപടിക്രമങ്ങള് ആരംഭിക്കാനായി ഉടന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന് സൗദി, ഇറാന് വിദേശ മന്ത്രിമാര് ധാരണയായി. സൗദി വിദേശ മന്ത്രി ഫൈസല് ബിന് ഫര്ഹാന് അല് സൗദ് രാജകുമാരനും ഇറാന് വിദേശ മന്ത്രി…

ഉക്രയ്‌നെ പുനർനിർമിക്കൽ ; 41,100 കോടി ഡോളർ 
വേണമെന്ന്‌ ലോകബാങ്ക്‌ | World | Deshabhimani

വാഷിങ്‌ടൺ യുദ്ധത്തിൽ തകർന്ന ഉക്രയ്‌നെ പുനർനിർമിക്കാൻ 41,100 കോടി ഡോളർ (ഏകദേശം 33.81 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന്‌ ലോകബാങ്ക്‌. നാശനഷ്ടങ്ങളുണ്ടാക്കിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻതന്നെ 500 കോടി ഡോളർ വേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്‌. ഉക്രയ്‌ൻ സർക്കാരുമായി ചേർന്ന്‌ ലോകബാങ്ക്‌, യൂറോപ്യൻ…

നെതന്യാഹുവിനെ അയോഗ്യനാക്കൽ ; തടയാൻ പ്രത്യേക നിയമം ; അന്തിമതീരുമാനം സർക്കാരിന്റേത്‌

ടെൽ അവീവ് നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അയോഗ്യനാക്കുന്നത് തടയുന്ന നിയമത്തിന് അംഗീകാരം നൽകി ഇസ്രയേൽ പാർലമെന്റ്. 120 അംഗ നെസറ്റിൽ 47ന് എതിരെ 61 വോട്ടിനാണ് ബിൽ പാസായത്. ഔദ്യോഗിക ചുമതല നിർവഹിക്കാനാകാത്തവിധം മാനസിക, ശാരീരികാരോഗ്യം നഷ്ടമായാൽ…

പെൻഷൻ നിയമം : 
വർഷാവസാനം 
നടപ്പാക്കും : മാക്രോൺ | World | Deshabhimani

പാരിസ്‌ വോട്ടിനിടാതെ പാസാക്കിയ പെൻഷൻ ബിൽ വർഷാവസാനത്തോടെ നടപ്പാക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. രാജ്യവ്യാപകമായി പ്രതിപക്ഷ പാർടികളും തൊഴിലാളി സംഘടനകളും ബില്ലിനെതിരെ പ്രതിഷേധിക്കവെയാണ്‌ അത്‌ നടപ്പാക്കാനുള്ള നടപടികളുമായി മാക്രോൺ മുന്നോട്ടുപോകുന്നത്‌. 43 വർഷം സർവീസ്‌ പൂർത്തിയാക്കിയാൽമാത്രം പൂർണ പെൻഷൻ…

നിർമിതബുദ്ധിയിൽ 
റഷ്യ– ചൈന സഹകരണം | World | Deshabhimani

മോസ്കോ നിർമിത ബുദ്ധിയിൽ കൂടുതൽ സഹകരിക്കാൻ റഷ്യ–- ചൈന ധാരണ. ഇരു രാജ്യത്തിന്റെയും ഗവേഷണ, ഉൽപ്പാദന മേഖലയിലെ പ്രാവീണ്യവും അടിസ്ഥാന സൗകര്യങ്ങളും സംയോജിപ്പിച്ചാൽ റഷ്യക്കും ചൈനയ്ക്കും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ചൂണ്ടിക്കാട്ടി. മോസ്കോ…

ലോകത്തെ 26 ശതമാനത്തിനും 
കുടിവെള്ളമില്ല ; യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട് | World | Deshabhimani

ഐക്യരാഷ്ട്രകേന്ദ്രം ലോകത്തെ 26 ശതമാനംപേരും ശുദ്ധജലം ലഭിക്കാതെയും 46 ശതമാനം അടിസ്ഥാനശുചിത്വമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട് 2023ലാണ്‌ ഈ വിവരം. 2030ഓടെ ഏവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കുമെന്ന യുഎന്‍ ലക്ഷ്യത്തില്‍ ഇത് വലിയ വിള്ളല്‍വീഴ്ത്തിയെന്നും ജല…

നിർമിതബുദ്ധിയിൽ റഷ്യ– ചൈന സഹകരണം | World | Deshabhimani

മോസ്കോ നിർമിത ബുദ്ധിയിൽ കൂടുതൽ സഹകരിക്കാൻ റഷ്യ–- ചൈന ധാരണ. ഇരു രാജ്യത്തിന്റെയും ഗവേഷണ, ഉൽപ്പാദന മേഖലയിലെ പ്രാവീണ്യവും അടിസ്ഥാന സൗകര്യങ്ങളും സംയോജിപ്പിച്ചാൽ റഷ്യക്കും ചൈനയ്ക്കും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ചൂണ്ടിക്കാട്ടി. മോസ്കോ സന്ദർശിച്ച…

സെല്‍ഫിയില്‍ അംബേദ്കറും ഗാന്ധിജിയും ചെഗുവേരയും നെഹ്‌റുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍ | World | Deshabhimani

ഇന്ത്യന്‍ ഭരണഘടാന ശില്‍പി ബി ആര്‍ അംബേദ്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും മദര്‍തെരേസയുമൊക്കെ സെല്‍ഫിയിലെത്തിയാല്‍ എങ്ങനെയുണ്ടാകും. നാമെല്ലാം മനസില്‍ ഒരുപാടാഗ്രഹിച്ച ഒന്നായിരിക്കാം ചിലപ്പോഴത്. എന്നാല്‍ നമ്മുടെ ആ ആഗ്രഹം നേരിട്ട് മുന്നില്‍ കണ്ടാലോ. അത്തരമൊരു കൗതുകകരമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് .…

186 അമേരിക്കൻ ബാങ്കുകൂടി തകർച്ചയിലേക്കെന്ന്‌ സൂചന | World | Deshabhimani

വാഷിങ്‌ടൺ> സിലിക്കൺ വാലി ബാങ്ക്‌ തകർച്ചപോലുള്ള സമാന അപകടാവസ്ഥയിലേക്കാണ്‌ അമേരിക്കയിലെ 186 ബാങ്കുകൂടി നീങ്ങുന്നതെന്ന്‌ പഠന റിപ്പോർട്ട്‌. ഉയരുന്ന പലിശനിരക്കും ഇൻഷുറൻസ്‌ ഇല്ലാത്ത നിക്ഷേപങ്ങളുടെ ബാഹുല്യവുമാണ്‌ ബാങ്കുകളെ അപകടത്തിലാക്കുന്നതെന്നും സോഷ്യൽ സയൻസ്‌ റിസർച്ച്‌ നെറ്റ്‌വർക്കിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. മുപ്പതിനായിരം ലക്ഷം ഡോളറിന്റെ…

ട്രംപിനെതിരായ കേസ്‌: 
അതീവ ജാഗ്രതയിൽ അമേരിക്ക | World | Deshabhimani

ന്യൂയോർക്ക്‌ താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാൻ നടിക്ക്‌ കൈക്കൂലി നൽകിയ കേസിൽ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയിൽ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നതോടെ അനുയായികളോട്‌…