Last Updated:
ഐപിഎൽ 2026ൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയെ നയിക്കുന്ന റബാഡയ്ക്ക് ഈ നേട്ടത്തിലെത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ക്വാളിഫയർ 1 മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വേണമായിരുന്നു
ധരംശാല: ഐപിഎല്ലിൽ പുതിയൊരു ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ. ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത സീസണുകളിൽ 25 വിക്കറ്റുകൾ വീതം നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരൻ എന്ന റെക്കോർഡാണ് ചൊവ്വാഴ്ച റബാഡ സ്വന്തമാക്കിയത്.
ഐപിഎൽ 2026ൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയെ നയിക്കുന്ന റബാഡയ്ക്ക് ഈ നേട്ടത്തിലെത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ക്വാളിഫയർ 1 മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വേണമായിരുന്നു. മത്സരത്തിൽ തന്റെ ആദ്യ ഓവറിലെ ആറാം പന്തിൽ വെങ്കിടേഷ് അയ്യരെ പുറത്താക്കിക്കൊണ്ട് താരം ഈ റെക്കോർഡ് തന്റെ പേരിൽ കുറിച്ചു.
ഈ സീസണിലെ 15 മത്സരങ്ങളിൽ നിന്നായി 25 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് നിലവിൽ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ മുന്നിലുള്ളത്. ആർസിബി താരം ഭുവനേശ്വർ കുമാറിനേക്കാൾ ഒരു വിക്കറ്റ് അധികം റബാഡ ഇപ്പോൾ നേടിയിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഈ നേട്ടം കൊയ്യുന്നതിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയും റബാഡ ഈ മാന്ത്രിക സംഖ്യ തൊട്ടിട്ടുണ്ട്. 2019 ഐപിഎൽ സീസണിൽ ഡൽഹിക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റും, 2020 സീസണിൽ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ 17 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റും താരം വീഴ്ത്തിയിരുന്നു.
ഇതോടെ ഒന്നിലധികം ടീമുകൾക്കായി ഒരു സീസണിൽ 25 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന ബഹുമതിയും ഈ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരത്തിന് സ്വന്തമായി.
Summary: South African pacer Kagiso Rabada scripted history during the IPL 2026 Qualifier 1 match against Royal Challengers Bengaluru by becoming the first player in the world to claim 25 wickets in three different IPL seasons. Leading the Gujarat Titans’ (GT) pace attack, Rabada achieved this historic milestone in Dharamsala by dismissing Venkatesh Iyer on the final ball of his opening over.
Himachal Pradesh













