ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി | | ACTPnews

News18


Last Updated:

2026 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി കഗീസോ റബാദയുടെ ബോളിംഗിൽ മാത്രം കോലി 88 റൺസ് അടിച്ചുകൂട്ടി.

News18
News18

ഞായറാഴ്ചത്തെ ആർസിബി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനൽ മത്സരം ഒരു ചരിത്ര റെക്കോഡിന് സാക്ഷ്യം വഹിച്ചു. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഒരൊറ്റ ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സർവകാല റെക്കോർഡാണ് കോലി സ്വന്തമാക്കിയത്.ഈ സീസണിൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറെ 14 ഫോ2026 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി കഗീസോ റബാദയുടെ ബോളിംഗിൽ മാത്രം കോലി 88 റൺസ് അടിച്ചുകൂട്ടി. റുകളും നാല് സിക്സറുകളും പറത്തി തല്ലിച്ചതച്ച കോലി, ഒരേയൊരു തവണ മാത്രമാണ് റബാദയ്ക്ക് വിക്കറ്റ് നൽകിയത്.

ജിടിക്കെതിരായ ആദ്യ മത്സരത്തിൽ റബാദ എറിഞ്ഞ 11 പന്തുകൾ നേരിട്ട കോലി മൂന്ന് ഫോറും ഒരു സിക്സും സഹിതം 22 റൺസ് നേടി. ഏപ്രിൽ 30ന് അഹമ്മദാബാദിൽ നടന്ന ആർസിബി – ജിടി ലീഗ് മത്സരത്തിൽ റബാദയുടെ എട്ട് പന്തുകളിൽ നിന്ന് അഞ്ച് ഫോറുകൾ ഉൾപ്പെടെ കോലി റൺസ് വാരിക്കൂട്ടി, ഒടുവിൽ എട്ടാം പന്തിൽ റബാദ കോലിയുടെ വിക്കറ്റെടുത്തു. തുടർന്ന് നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ റബാദ എറിഞ്ഞ 12 പന്തുകളിൽ നിന്ന് 20 റൺസാണ് കോലി നേടിയത്. ഒടുവിൽ മേയ് 31ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ പേസറുടെ വെറും ആറ് പന്തുകളിൽ നിന്ന് 25 റൺസാണ് കോലി അടിച്ചെടുത്തത്. ടി20 ക്രിക്കറ്റിൽ കോലിയെ അഞ്ച് തവണയെങ്കിലും പുറത്താക്കിയിട്ടുള്ള ഒരേയൊരു വിദേശ ബൗളറായ റബാദ, ഐപിഎൽ 2026-ലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയെങ്കിലും കോലിക്കെതിരെ കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഐപിഎൽ 2026 ഫൈനലിൽ ആർസിബിക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോലി, 156 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു. രജത് പാട്ടിദാർ നയിച്ച ടീമിനായി ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളുമാണ് കോലി അടിച്ചുകൂട്ടിയത്. ഇതോടെ 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി ലക്ഷ്യം കണ്ടു. ഫൈനലിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ മത്സരത്തിലെ മികച്ച താരത്തിനുള്ള (പ്ലെയർ ഓഫ് ദി മാച്ച്) പുരസ്കാരവും കോലി സ്വന്തമാക്കി. ഐപിഎൽ ഫൈനലിൽ ഈ പുരസ്കാരം നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരം കൂടിയാണ് കോലി. ഐപിഎൽ ചരിത്രത്തിൽ കോലി നേടുന്ന 22-ാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരമാണിത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഇന്ത്യൻ താരം കോലിയാണ്. 21 പുരസ്കാരങ്ങളുമായി രോഹിത് ശർമയാണ് ഈ പട്ടികയിൽ രണ്ടാമതുള്ളത്.



Source link

Leave a Reply

Your email address will not be published. Required fields are marked *