55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ  | | ACTPnews

News18


Last Updated:

അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ താരം, ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട് പലപ്പോഴും അവരെക്കാൾ തിളങ്ങിയിരുന്നു

News18
News18

തന്റെ ആദ്യ സമ്പൂർണ്ണ ഐപിഎൽ സീസണിൽ തന്നെ പ്രായത്തെിനും പ്രതീക്ഷകൾക്കും അപ്പുറം നിൽക്കുന്ന തകർപ്പൻ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. വെറും 15 വയസ്സ് മാത്രമുള്ള ഈ കൗമാരതാരത്തെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന ആവശ്യങ്ങൾ ഇപ്പോൾ ശക്തമാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ താരം, ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട് പലപ്പോഴും അവരെക്കാൾ തിളങ്ങി. ട്വന്റി-20 ക്രിക്കറ്റ് കളിക്കേണ്ടത് എങ്ങനെയെന്ന് ഈ കൗമാരക്കാരൻ തിരുത്തിക്കുറിക്കാൻ തുടങ്ങിയെന്നാണ് വിലയിരുത്തലുകൾ.

237.31 എന്ന പ്രഹരശേഷിയിൽ (Strike Rate) 63 ഫോറുകളും റെക്കോർഡ് കുറിച്ച 72 സിക്സറുകളും അടക്കം അടിച്ചുകൂട്ടിയ 776 റൺസ് ഏത് മുതിർന്ന താരത്തെ സംബന്ധിച്ചും അവിശ്വസനീയമായ നേട്ടമാണ്. കൗമാരപ്രായം പോലും പിന്നിടാത്ത ഒരു താരം ഇത് സ്വന്തമാക്കി എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഡോൺ ബ്രാഡ്‌മാൻ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുമായാണ് സൂര്യവംശിയെ ഇപ്പോൾ പലരും താരതമ്യം ചെയ്യുന്നത്.

രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ടതോടെ സൂര്യവംശിയുടെ ഐപിഎൽ 2026 പോരാട്ടം അവസാനിച്ചിരുന്നെങ്കിലും, ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ താരം എത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ കിരീടം ഉയർത്തുന്നതിന് തൊട്ടുമുമ്പ്, ചരിത്രപരമായ ബാറ്റിംഗ് പ്രകടനങ്ങൾക്കുള്ള നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സൂര്യവംശിയാണ് സ്റ്റേഡിയത്തിലെ പ്രധാന ആകർഷണമായി മാറിയത്. മൊത്തം 55 ലക്ഷം രൂപ സമ്മാനത്തുകയായി നേടിയ താരം ഒരു എസ്‌യുവി കാറും സ്വന്തമാക്കി. എന്നാൽ ഈ വാഹനം നിയമപരമായി റോഡിലിറക്കി ഓടിക്കാൻ താരത്തിന് ഇനിയും മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

ഈ സീസണിൽ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് വേട്ടക്കാരനായ താരം ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും 10 ലക്ഷം രൂപ സമ്മാനമായി നേടുകയും ചെയ്തു. മത്സരങ്ങളിൽ ഒരു കളിക്കാരൻ ചെലുത്തുന്ന സ്വാധീനം അളക്കുന്ന 436.5 പോയിന്റുകൾ സ്വന്തമാക്കിയതോടെ ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരം (Most Valuable Player) എന്ന പുരസ്കാരവും സൂര്യവംശിയെ തേടിയെത്തി. ഈ നേട്ടം 15 ലക്ഷം രൂപ കൂടി താരത്തിന് സമ്മാനിച്ചു. 237.31 എന്ന അതിശയിപ്പിക്കുന്ന പ്രഹരശേഷി നിലനിർത്തിയതിന് ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ’ പുരസ്കാരവും അതിലൂടെ മറ്റൊരു 10 ലക്ഷം രൂപയും സൂര്യവംശിക്ക് ലഭിച്ചു.

അടുത്ത പുരസ്കാരം ആരെ തേടിയെത്തുമെന്നതിൽ ആർക്കും വലിയ സംശയമില്ലായിരുന്നു. ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, കഗീസോ റബാദ തുടങ്ങിയ ലോകോത്തര ബൗളർമാരെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട സൂര്യവംശിയെ ഈ സീസണിലെ മികച്ച വളർന്നുവരുന്ന താരമായി (Emerging Player of the Season) തിരഞ്ഞെടുത്തു. 10 ലക്ഷം രൂപയാണ് ഈ പുരസ്കാര തുക.

അവസാന അവാർഡിനും മറ്റ് വിശദീകരണങ്ങളുടെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. 2012-ൽ ഇതിഹാസ താരം ക്രിസ് ഗെയ്ൽ സ്ഥാപിച്ച ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (59 സിക്സറുകൾ) എന്ന 16 വർഷം പഴക്കമുള്ള റെക്കോർഡാണ് സൂര്യവംശി തകർത്തത്. 72 സിക്സറുകളുമായി സീസൺ അവസാനിപ്പിച്ച ഈ ബിഹാർ സ്വദേശി ‘സൂപ്പർ സിക്സസ് ഓഫ് ദി സീസൺ’ പുരസ്കാരവും അതിലൂടെ 10 ലക്ഷം രൂപയും കൂടി സ്വന്തം അക്കൗണ്ടിലാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *