FIFA World Cup 2026| ലോകകപ്പിൽ ഇറാന്റെ കുതിപ്പ്; സോഷ്യൽ മീഡിയയിൽ ട്രംപിനും ഇസ്രായേലിനും ട്രോൾ പൂരം | | ACTPnews

FIFA World Cup 2026| ലോകകപ്പിൽ ഇറാന്റെ കുതിപ്പ്; സോഷ്യൽ മീഡിയയിൽ ട്രംപിനും ഇസ്രായേലിനും ട്രോൾ പൂരം |


ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 2-2 ന് സമനില വഴങ്ങിയ ഇറാൻ ടീം ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് മികച്ച പ്രതിരോധ പ്രകടനമാണ് കാഴ്ചവെച്ചത്.

ഫിഫ ലോകകപ്പിൽ അമേരിക്കൻ മണ്ണിലെ ഇറാൻ ടീമിന്റെ   മികച്ച പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രംപിനും ഇസ്രായേലിനും നേരെ ട്രോൾ പൂരം. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനും അവരുടെ ഫുട്ബോൾ താരങ്ങൾക്കും മേൽ എണ്ണമറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണ് ഉപയോക്താക്കൾ പ്രധാനമായും ട്രോളുകൾ പങ്കുവെക്കുന്നത്.

News18

ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 2-2 ന് സമനില വഴങ്ങിയ ഇറാൻ ടീം, ജൂൺ 21 ഞായറാഴ്ച നടന്ന മത്സരത്തിൽ പ്രമുഖ താരങ്ങളടങ്ങിയ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് മികച്ച പ്രതിരോധ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇറാന്റെ ഈ തോൽവിയറിയാത്ത മുന്നേറ്റത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവരുടെ കളിയിലെ തന്ത്രങ്ങൾ മാത്രമല്ല, മറിച്ച് കളി നടക്കുന്ന സാഹചര്യങ്ങളിലെ വൈരുധ്യം കൂടിയാണ്. ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ലോകകപ്പിൽ പങ്കെടുക്കാൻ ഇറാൻ ടീമിന് വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ആതിഥേയ രാജ്യമായ അമേരിക്കയ്ക്കുള്ളിൽ ക്യാമ്പ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ അവർക്ക് അതിർത്തിക്കപ്പുറമുള്ള മെക്സിക്കോയിലാണ് താമസിക്കേണ്ടി വന്നത്. അവിടെ നിന്നും മത്സരങ്ങൾക്കായി സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും അവർക്ക് സഹിക്കേണ്ടി വരുന്നുണ്ട്.

കളിക്കളത്തിന് പുറത്തെ ഈ പ്രതിസന്ധികൾക്കിടയിലും ഇറാൻ ടീം അമേരിക്കൻ മണ്ണിൽ എങ്ങനെ ‘തോൽവിയറിയാതെ’ തുടരുന്നു എന്നതിനെക്കുറിച്ചുള്ള ട്രോളുകളാൽ ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയ ടൈംലൈനുകൾ നിറച്ചു കഴിഞ്ഞു. യുദ്ധസാഹചര്യങ്ങൾ കാരണം ആഭ്യന്തര ലീഗുകൾ മുടങ്ങിയതും മത്സരങ്ങൾ റദ്ദാക്കപ്പെട്ടതുമുൾപ്പെടെ മാസങ്ങളോളം നീണ്ട പ്രതിസന്ധികൾ തരണം ചെയ്താണ് തങ്ങൾ ലോകകപ്പിനെത്തിയതെന്ന് മത്സരശേഷം ഇറാൻ കോച്ച് ഗാലെനോയി പ്രതികരിച്ചു.

കെവിൻ ഡി ബ്രൂയ്‌നും റൊമേലു ലുക്കാക്കുവുമടങ്ങുന്ന ബെൽജിയം ടീമിന് ലോസ് ആഞ്ചലസിൽ നടന്ന മത്സരത്തിൽ കഷ്ടിച്ചാണ് ഒരു പോയിന്റ് നേടാനായത്. പന്ത് കൂടുതൽ സമയം കൈവശം വെച്ചിരുന്നിട്ടും അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാന്റെ മെഹ്ദി തറേമി ഫ്രീക്കിക്കിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി തള്ളുകയായിരുന്നു. രണ്ടാം പകുതിയിൽ ബെൽജിയത്തിന്റെ നഥാൻ എൻഗോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് ബെൽജിയം കളി പൂർത്തിയാക്കിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *