മത്സരത്തിന് ശേഷം കണ്ണീരോർമ്മ പങ്കുവച്ച് ഇറാൻ ഫുട്ബോൾ താരങ്ങൾ;ലോക്കർ റൂമിൽ ‘#Minab, #168’ എന്ന് കുറിച്ച് മടക്കം | | ACTPnews

മത്സരത്തിന് ശേഷം കണ്ണീരോർമ്മ പങ്കുവച്ച് ഇറാൻ ഫുട്ബോൾ താരങ്ങൾ;ലോക്കർ റൂമിൽ '#Minab, #168' എന്ന് കുറിച്ച് മടക്കം |


ലോകകപ്പ് യാത്രയ്ക്കിടയിലെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സമാധാനത്തിനായുള്ള തങ്ങളുടെ പ്രതീക്ഷയും കത്തിലൂടെ ഇറാൻ ടീം പങ്കുവെച്ചു

ബെൽജിയത്തിനെതിരായ ഞായറാഴ്ചത്തെ ഗോൾരഹിത സമനിലയ്ക്ക് ശേഷം ഇറാൻ ഫുട്ബോൾ ടീം സോഫി സ്റ്റേഡിയത്തിലെ തങ്ങളുടെ ലോക്കർ റൂമിൽ വികാരനിർഭരമായ ഒരു കത്ത് ബാക്കി വെച്ചാണ് മടങ്ങിയത്. തങ്ങൾക്ക് നൽകിയ സ്വീകരണത്തിന് ലോസ് ആഞ്ചലസിന് നന്ദി പറഞ്ഞ താരങ്ങൾ, ലോകകപ്പ് യാത്രയ്ക്കിടയിലെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സമാധാനത്തിനായുള്ള തങ്ങളുടെ പ്രതീക്ഷയും കത്തിലൂടെ പങ്കുവെച്ചു. ഈ സന്ദേശം പിന്നീട് ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ടു.

News18

“ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പേർഷ്യ മുതൽ ഇന്നത്തെ സിവിലൈസ്ഡ് ഇറാൻ വരെ, ഇറാന്റെ വീര്യം സജീവവും ദൃഢവുമായി നിലനിൽക്കുന്നു.ലോസ് ആഞ്ചലസ് നൽകിയ ആതിഥ്യമര്യാദയ്ക്ക് നന്ദി. ഞങ്ങൾ അഭിമാനത്തോടെയാണ് ലോസ് ആഞ്ചലസിലേക്ക് വന്നത്, മാന്യതയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുന്നു.ഈ 180 മിനിറ്റിലുടനീളം ഇറാനു വേണ്ടി ഹൃദയവും ശബ്ദവും ആത്മാവും നൽകിയ ഓരോ ഇറാനിക്കും നന്ദി. എല്ലാ രാജ്യങ്ങൾക്കുമിടയിൽ സമാധാനവും ബഹുമാനവും സൗഹൃദവും നിലനിൽക്കട്ടെ.” എന്ന് കത്തിൽ കുറിച്ചിരിക്കുന്നു.

അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള സംഘർഷത്തിനിടയിൽ ഇറാന്റെ മിനാബ് നഗരത്തിലെ ഒരു സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്ന #168, #Minab എന്നീ ഹാഷ്‌ടാഗുകൾ. ഈ സംഘർഷവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മെക്സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ ക്യാമ്പിൽ നിന്നാണ് ഇറാൻ ടീം മത്സരങ്ങൾക്കായി ലോസ് ആഞ്ചലസിലേക്ക് എത്തിയത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഇറാനിയൻ പ്രവാസികൾ താമസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ലോസ് ആഞ്ചലസ് എന്നതിനാൽ രണ്ട് മത്സരങ്ങളിലും വലിയ രീതിയിലുള്ള പിന്തുണയാണ് ടീമിന് ലഭിച്ചത്. എന്നാൽ, രാഷ്ട്രീയമായ ഭിന്നതകളും ആരാധകർക്കിടയിൽ പ്രകടമായിരുന്നു. ചില ആരാധകർ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക പതാകയേന്തിയപ്പോൾ, മറ്റ് ചിലർ 1979-ന് മുൻപുള്ള പ്രതിപക്ഷവുമായി ബന്ധപ്പെട്ട സിംഹവും സൂര്യനും അടങ്ങിയ പതാകയാണ് ഉയർത്തിയത്. യാത്രാ നിയന്ത്രണങ്ങൾ കാരണം ഇറാൻ ടീമിന് യുഎസിൽ തുടർച്ചയായി 48 മണിക്കൂറിൽ കൂടുതൽ തങ്ങാൻ അനുമതിയില്ലാത്തത് അവരുടെ ടൂർണമെന്റിനെ സങ്കീർണ്ണമാക്കിയിരുന്നു. ഇതുകാരണം തുസാനിൽ നിന്നു മെക്സിക്കൻ അതിർത്തിയായ ടിജുവാനയിലേക്ക് ക്യാമ്പ് മാറ്റേണ്ടി വന്ന അവർ അതിർത്തി കടന്നാണ് മത്സരങ്ങൾക്കായി എത്തിയിരുന്നത്.

ടീമിലെ ചില ഒഫീഷ്യലുകൾക്കും സപ്പോർട്ട് സ്റ്റാഫിനും വിസ നിഷേധിക്കപ്പെട്ടതും വിംഗർ മെഹ്ദി തൊറാബിയുടെ വിസ കാലാവധി കഴിഞ്ഞതിനാൽ പുതിയ വിസ എടുക്കേണ്ടി വന്നതും ടീമിനെ പ്രതിസന്ധിയിലാക്കി. ഈ നിയന്ത്രണങ്ങളെ ശക്തമായി വിമർശിച്ച മുഖ്യ പരിശീലകൻ അമീർ ഗാലെനോയി, ലോകകപ്പിലെ മറ്റ് ടീമുകൾക്കൊന്നും നേരിടേണ്ടി വരാത്ത സാഹചര്യങ്ങളാണ് തന്റെ കളിക്കാർ നേരിട്ടതെന്ന് പറഞ്ഞു. ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം ഇറാനാണെന്നും ഇത്രയും വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർച്ചു.

ബെൽജിയത്തിനെതിരായ സമനിലയോടെ ഗ്രൂപ്പ് ജി-യിലെ അവസാന മത്സരത്തിൽ സിയാറ്റിലിൽ വെച്ച് ഈജിപ്തിനെ നേരിടാൻ ഒരുങ്ങുന്ന ഇറാന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ സാധിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

മത്സരത്തിന് ശേഷം കണ്ണീരോർമ്മ പങ്കുവച്ച് ഇറാൻ ഫുട്ബോൾ താരങ്ങൾ;ലോക്കർ റൂമിൽ ‘#Minab, #168’ എന്ന് കുറിച്ച് മടക്കം



Source link

Leave a Reply

Your email address will not be published. Required fields are marked *