രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം | | ACTPnews

രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം |


ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഔദ്യോഗികമായി ലഭിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ ഒരു നടിയുടെ പക്കൽ എത്തിയ സംഭവം തെലങ്കാനയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സൺറൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ ഏകദേശം 40,000 രൂപ വിലമതിക്കുന്ന ഈ ടിക്കറ്റുകളിൽ തെലങ്കാന മുഖ്യമന്ത്രിക്കുള്ള കോംപ്ലിമെന്ററി ടിക്കറ്റ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

News18

തന്റെ വളർത്തുനായ്ക്കൾക്കൊപ്പം വീടിനുള്ളിലിരുന്ന് നടി ചിത്രീകരിച്ച വീഡിയോയിലാണ് ഈ ടിക്കറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ 1.1 മില്യണിലധികം ഫോളോവേഴ്സുള്ള കുഷിത ഈ ദൃശ്യങ്ങൾ സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് ആരാധകർ ഇത് ശ്രദ്ധിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടിക്ക് എന്ത് ബന്ധമാണുള്ളതെന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.തെലുങ്ക് സിനിമകളായ ‘ചംഗുരെ ബംഗാരു രാജ’, ‘നീതോനെ നേനു’ തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ നടിയാണ് കുഷിത.



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed