മെസിപ്പടയെ കാബോ വെർദെ വിറപ്പിച്ചപ്പോൾ മന്ത്രവാദിയുടെ ശാപം വൈറൽ | | ACTPnews

News18


Last Updated:

ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് ബോൻസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടിരുന്നു

News18
News18

2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ ഗോൾ നേടാതിരുന്നതിന് താനാണ് കാരണമെന്ന് അവകാശപ്പെട്ട ഘാനയിലെ മന്ത്രവാദി നാനാ ക്വാകു ബോൻസത്തിന്റെ പ്രവചനം വീണ്ടും ശ്രദ്ധേയമാകുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്.

ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് ബോൻസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.’കാബോ വെർദെ അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കും. എന്റെ ആത്മീയ ശക്തികൾ കാബോ വെർദെയ്ക്കൊപ്പമായിരിക്കും. അർജന്റീന അടുത്ത റൗണ്ടിലെത്തില്ല’ എന്നായിരുന്നു മന്ത്രവാദിയുടെ വാക്കുകൾ.

ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നും അദ്ദേഹം പ്രവചിച്ചു.

ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഹാരി കെയ്നെ താൻ ‘ശപിച്ചിരുന്നുവെന്നും’ അതിന്റെ ഫലമായാണ് താരം ഗോൾ നേടാതെ പോയതെന്നും ബോൻസം നേരത്തെ അവകാശപ്പെട്ടിരുന്നു. ആ മത്സരത്തിൽ ഘാന ഇംഗ്ലണ്ടിനെ സമനിലയിൽ എത്തിച്ചതോടെ ബോൻസത്തിന്റെ അവകാശവാദം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അർജന്റീനയെ കാബോ വെർദെ രണ്ടുതവണ സമനിലയിൽ പിടിച്ചുനിർത്തി കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 111-ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ അർജന്റീനയ്ക്ക് ആവേശജയം സമ്മാനിച്ചു. കടുത്ത പോരാട്ടമായിരുന്നു അർജന്റീനയ്ക്കെതിരെ കാബോ വെർദെ നടത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *