Last Updated:
16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി
ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. കണ്ണീരോടെയാണ് നെയ്മർ വേദിവിട്ടുപോയത്.
‘ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ എല്ലാ ഇവിടെ കഴിഞ്ഞു. ഞാൻ ഇവിടെ തുടങ്ങി, ഇവിടെ അവസാനിപ്പിക്കുന്നു’- എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള നെയ്മറിന്റെ വാക്കുകൾ. അവസാന വിസിൽ മുഴങ്ങിയതോടെ നെയ്മർ മൈതാനത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചു. പിന്നാലെ സങ്കടംഅടക്കാനാകാതെ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്കാണ് ഫിഫ വേദി സാക്ഷിയായത്.
അതേസമയം, 2026-ലെ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വെളിപ്പെടുത്തി. സ്പെയിനുമായുള്ള പോർച്ചുഗലിന്റെ റൗണ്ട് ഓഫ് 16 മീറ്റിംഗിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം വന്നത്.
താൻ ഏറെക്കാലമായി ആലോചിച്ചിരുന്ന നിമിഷം ഒടുവിൽ എത്തി. ഈ ലോകകപ്പിൽ എനിക്ക് പരമാവധി ആസ്വാദിക്കണം. കാരണം ഇതെന്റെ അവസാന ലോകകപ്പായിരിക്കും. സ്വന്തം വിടവാങ്ങലിനേക്കാൾ പോർച്ചുഗലിന്റെ പ്രകടനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് റൊണാൾഡോ വ്യക്തമാക്കി.
ഫിഫ ലോകകപ്പ് മത്സരത്തിന്റെ കടുത്ത പോരാട്ടത്തിൽ ബ്രസീലിനായിരുന്നു വിജയസാധ്യത കൂടുതൽ കണക്കാക്കിയിരുന്നത്. എന്നാൽ ഗോൾകീപ്പർ ഓർജൻ നൈലൻഡിന്റെ ഗംഭീര പ്രകടനവും എർലിംഗ് ഹാലൻഡിന്റെ ഇരട്ടഗോളും നോർവേയ്ക്ക് ചരിത്രവിജയം സമ്മാനിക്കുകയായിരുന്നു.
Delhi,Delhi,Delhi













