Last Updated:
നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്.
ഫിഫ ലോകകപ്പ് മത്സരത്തിൽ നിന്ന് ബ്രസീൽ പുറത്ത്. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്.
രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി നോർവേയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കെത്തി. ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് എത്തിയ ബ്രസീലിന് ഇത് വലിയ തിരിച്ചടിയായി. തുടർച്ചയായി എട്ട് ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിലെത്തിയ ബ്രിസീലിന്റെ കുതിപ്പ് ഇത്തവണ പ്രീക്വാർട്ടറിൽ തന്നെ അവസാനിച്ചു. 1990-ന് ശേഷം ആദ്യമായാണ് ബ്രസീൽ ക്വാർട്ടറിൽ ഇടം നേടാതെ പുറത്താകുന്നത്.
ആദ്യ പകുതിയിൽ രണ്ട് ടീമുകളും നിരവധി ഗോൾ അവസരങ്ങൾ പാഴാക്കിയിരുന്നു. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ബ്രൂണോ ഗ്വിമറെഷ് പാഴാക്കി. മൂന്നാംമിനിട്ടിൽ നോർവെ പാട്രിക് ബെർഗ് സ്കോർ ചെയ്തെങ്കിലും അലക്സാണ്ടർ സൊർലോത്ത് ഓഫ്സൈഡായതോടെ ഗോൾ അനുവദിച്ചില്ല. പത്താം മിനിട്ടിലാണ് ബ്രസിലിന് പെനാൽട്ടി ലഭിച്ചത്.
1998 ലോകകപ്പിലും ബ്രസീലിനെ നോർവെ 2-1ന് തോൽപ്പിച്ചിരുന്നു. 2002ലെ ലോകകപ്പ് ഫൈനലിന് ശേഷം നോക്കൗട്ട് മത്സരങ്ങളിൽ ബ്രസീൽ നേരിടുന്ന തുടർച്ചയായ ഏഴാമത്തെ തോൽവിയാണിത്.
ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട്–മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളെയാണ് നോർവേ നേരിടുക.













