ലോകകപ്പ് ഫൈനൽ നടന്ന മൈതാനത്തിലെ പിച്ച് വിറ്റ് 108 കോടിയോളം നേടാൻ ഫിഫ | | ACTPnews

News18


Last Updated:

മൈതാനിയിലെ പുല്ല് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫിഫയ്ക്ക് ലഭിക്കുന്നതിനെതിരെ ഗവർണറുടെ ഓഫീസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു

News18
News18

ഫിഫ ലോകകപ്പ് ഫൈനലിന് വേദിയായ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ടർഫിന്റെ ചെറിയ ഭാഗങ്ങൾ (പിച്ച്) വിൽപ്പനയ്‌ക്ക് വച്ച് ആരാധകരിൽ നിന്ന് അമിതകുക ഈടാക്കിയ സംഭവത്തിൽ ഫിഫയ്ക്കെതിരെ കടുത്ത വിമർശനം. 11.2 മില്യൺ ഇന്ത്യൻ രൂപ 108 കോടിയോളം (1,08,23,63,520) രൂപയ്ക്കാണ് വിൽ‌ക്കാൻ‌ തീരുമാനിച്ചത്. ഓൺലൈനായാണ് വിൽപ്പന നടത്താനാണ് പദ്ധതി.

മൈതാനിയിലെ പുല്ല് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫിഫയ്ക്ക് ലഭിക്കുന്നതിനെതിരെ ന്യൂജേഴ്‌സി ഗവർണറുടെ ഓഫീസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ പിച്ച് ഒരുക്കുന്നതിനായി ന്യൂജേഴ്‌സി സ്പോർട്സ് ആൻഡ് എക്സ്പോസിഷൻ അതോറിറ്റി 13.04 മില്യൺ ഡോളർ ചെലവഴിച്ചിരുന്നു. മൈതാന നിർമാണം, ഡിസൈൻ പ്രവർത്തനങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവയ്ക്കായാണ് ഈ തുക ചെലവഴിച്ചത്.

ഫൈനൽ മത്സരം കഴിഞ്ഞതിന് ശേഷം ഇവ വിൽപ്പനയ്ക്ക് വയ്ക്കുമെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. യുകെ ആസ്ഥാനമായുള്ള കീപ്പ് സ്റ്റബ് എന്ന കമ്പനിയാണിത് നിർമിക്കുന്നത്. ‍

മൈതാനം ഒരുക്കുന്നതിനായി ന്യൂജേഴ്‌സി കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ നികുതി അടയ്ക്കുന്നവർക്കും പങ്കുണ്ടെന്നും ഗവർണർ മിക്കി ഷെറിലിൻ അറിയിച്ചു. ഗവർണറുടെ നിലപാടിനെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും രംഗത്തെത്തി. ഫിഫ തങ്ങളുടെ മൈതാനത്തിൽ നിന്ന് മാറിനിൽക്കണമെന്നും പാർട്ടി അം​ഗങ്ങളും വിമർശിച്ചു.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കൃത്രിമ ടർഫ് മാറ്റി പുല്ല് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 13 മില്യൺ ഡോളർ (125 കോടി) ചെലവഴിച്ചെന്നും സംസ്ഥാന ഉടമസ്ഥതയിലുള്ള സ്ഥലത്തെ സാധനങ്ങൾ വിൽക്കാൻ ഫിഫയ്ക്ക് അനുമതിയില്ലെന്നും ​ഗവർണർ ആരോപിച്ചു. ഈ വിൽപ്പന തടയാൻ നിയമനടപടികൾ ഉൾപ്പെടെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂയോർക്ക്-ന്യൂജേഴ്‌സി ഹോസ്റ്റ് സിറ്റി കമ്മിറ്റിയും ഫിഫയും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് മൈതാനത്തിലെ അഞ്ച് യാർഡ് മാത്രം വരുന്ന പുല്ല് വിൽക്കുന്നതെന്നാണ് വിശദീകരണം. വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റ് കമ്മിറ്റിക്കാണ് ലഭിക്കുക.

ലോകകപ്പ് ഒരുക്കങ്ങൾക്കായി ന്യൂയോർക്കും ന്യൂജേഴ്‌സിയും ചേർന്ന് നൂറുകണക്കിന് മില്യൺ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരവും സംസ്ഥാനവും ചേർന്ന് ഹോസ്റ്റ് കമ്മിറ്റിക്ക് 61 മില്യൺ ഡോളറും ന്യൂജേഴ്‌സി 50 മില്യൺ ഡോളറും നിക്ഷേപിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *