ചെപ്പോക്കിൽ തകർത്തടിച്ച് ചേട്ടൻ; ചെന്നൈയ്ക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി:സിക്സടിയിലും റെക്കോഡ് Sanju Samson produced his maiden ton for Chennai | | ACTPnews

News18


Last Updated:

സഞ്ജു സാംസൺ 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്.

News18
News18

ചെന്നൈ സൂപ്പർ കിംഗ്‌സിനായുള്ള (CSK) തന്റെ കന്നി സെഞ്ചുറികുറിച്ച് സഞ്ജു സാംസൺ. ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് മലയാളി താരം മിന്നും പ്രകടനത്തിലൂടെ തന്റെ വരവറിയിച്ചത്.സഞ്ജു സാംസൺ 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്. ടി20 ഫോർമാറ്റിൽ സഞ്ജുവിന്റെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത്. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും നിരാശപ്പെടുത്തിയ സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചുവരവ് കൂടിയാണിത്.

ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു പവർപ്ലേയിൽ ടീമിനായി 62 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 15 പന്തിൽ 18 റൺസെടുത്ത ഗെയ്‌ക്‌വാദിനെ അക്സർ പട്ടേൽ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ആയുഷ് മാത്രെ മികച്ച പിന്തുണ നൽകിയതോടെ സഞ്ജു അനായാസം അർധസെഞ്ചുറി പിന്നിട്ടു. മുൻ രാജസ്ഥാൻ റോയൽസ് താരം കൂടിയായ സഞ്ജു ഡൽഹിയുടെ ബൗളിംഗ് നിരയെ സ്റ്റേഡിയത്തിന്റെ എല്ലാ കോണുകളിലേക്കും പായിച്ചു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഈ സീസണിലെ മറ്റൊരു അർധസെഞ്ചുറി കൂടി നേടിയ മാത്രെ പരിക്കേറ്റ് മടങ്ങിയതോടെ ശിവം ദുബെ ബാറ്റിംഗിനെത്തി. ഗാലറിയിലെ ആരാധകരെ സാക്ഷിയാക്കി ഒരു ഫോറിലൂടെ സഞ്ജു തന്റെ സെഞ്ചുറി തികച്ചു.അവസാന നിമിഷം 20 റൺസുമായി ദുബെയും തിളങ്ങിയതോടെ ചെന്നൈ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

സെഞ്ച്വറിക്കൊപ്പം മറ്റൊരു റെക്കോഡും കൂടി സഞ്ജു തന്റെ പേരിലാക്കി.ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ, ടി20 ക്രിക്കറ്റിൽ 400 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.രോഹിത് ശർമ്മ (554), വിരാട് കോഹ്‌ലി (440), സൂര്യകുമാർ യാദവ് (421) എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിലാണ് സഞ്ജുവും ഇടംപിടിച്ചത്.

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ, ടി20 ക്രിക്കറ്റിൽ 400 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ഓപ്പണർ സഞ്ജു സാംസൺ സ്വന്തമാക്കി. രോഹിത് ശർമ്മ (554), വിരാട് കോഹ്‌ലി (440), സൂര്യകുമാർ യാദവ് (421) എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിലാണ് സഞ്ജുവും ഇടംപിടിച്ചത്. സിക്സറുകൾ അടിക്കുന്ന വേഗതയുടെ കാര്യത്തിൽ (ഒരു ഇന്നിംഗ്സിൽ 1.26 സിക്സറുകൾ) ഈ പട്ടികയിലെ ആദ്യ നാല് പേരിൽ സഞ്ജുവാണ് മുന്നിൽ. രോഹിത് ശർമ്മ (1.22), വിരാട് കോഹ്‌ലി (1.10), സൂര്യകുമാർ യാദവ് (1.25) എന്നിവരെയാണ് സഞ്ജു ഇക്കാര്യത്തിൽ പിന്നിലാക്കിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed