ടി20 അന്താരാഷ്ട്ര മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ക്രിക്കറ്ററായി ബ്രസീലിയൻ താരം ലോറ കാർഡോസോ Brazilian player Laura Cardoso becomes first cri | | ACTPnews

News18


Last Updated:

വെറും മൂന്ന് ഓവർ ബൗൾ ചെയ്ത ലോറ നാല് റൺസ് മാത്രം വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയത്

News18
News18

ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരമായി ബ്രസീലിയൻ ഫാസ്റ്റ് ബൗളർ ലോറ കാർഡോസോ. ഏപ്രിൽ 9-ന് ഗാബോറോണിൽ നടന്ന ബ്രസീൽ-ലെസോത്തോ വനിതാ ടി20 മത്സരത്തിലാണ് 21-കാരിയായ ഈ വലങ്കയ്യൻ മീഡിയം പേസർ ഒമ്പത് ബാറ്റർമാരെ പുറത്താക്കിയത്.

ബ്രസീൽ ഉയർത്തിയ 202/8 എന്ന സ്കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ലെസോത്തോയെ വെറും 13 റൺസിന് പുറത്താക്കാൻ ലോറയുടെ പ്രകടനം സഹായിച്ചു. വെറും മൂന്ന് ഓവർ ബൗൾ ചെയ്ത ലോറ നാല് റൺസ് മാത്രം വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഐസിസി (ICC) കണക്കുകൾ പ്രകാരം, ഭൂട്ടാൻ താരം സോനം യെഷെയുടെ പേരിലായിരുന്നു ടി20 അന്താരാഷ്ട്ര മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ മുൻ റെക്കോർഡ്. 2025 ഡിസംബർ 26-ന് മ്യാൻമറിനെതിരായ പുരുഷ ടി20 മത്സരത്തിൽ ഏഴ് റൺസിന് എട്ട് വിക്കറ്റുകളാണ് സോനം വീഴ്ത്തിയത്. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ മുൻ റെക്കോർഡ് ഇന്തോനേഷ്യയുടെ രോഹ്‌മലിയ രോഹ്‌മലിയയുടെ പേരിലായിരുന്നു. 2024-ൽ മംഗോളിയയ്‌ക്കെതിരെ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഏഴ് വിക്കറ്റുകളാണ് രോഹ്‌മലിയ നേടിയത്.

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ (Full-member nations) തമ്മിലുള്ള വനിതാ ടി20 മത്സരങ്ങളിലെ മികച്ച ബൗളിംഗ് പ്രകടനം ന്യൂസിലൻഡ് സ്പിന്നർ ആമി സാറ്റർത്വെയ്‌റ്റിന്റെ പേരിലാണ്. 2007 ആഗസ്റ്റ് 16-ന് ഇംഗ്ലണ്ടിനെതിരെ 17 റൺസിന് ആറ് വിക്കറ്റുകളാണ് ആമി നേടിയത്.

പുരുഷ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇത്തരം രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഇന്ത്യയുടെ ദീപക് ചാഹറാണ്. 2019 നവംബർ 10-ന് നാഗ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 3.2 ഓവറിൽ ഏഴ് റൺസ് മാത്രം നൽകി ചാഹർ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ടി20 അന്താരാഷ്ട്ര മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ക്രിക്കറ്ററായി ബ്രസീലിയൻ താരം ലോറ കാർഡോസോ



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed