കെസിഎൽ സീസൺ 3:വിജയം തുടർന്ന് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്;ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 21 റൺസിന്റെ ജയം | | ACTPnews

News18


Last Updated:

മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം

News18
News18

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാ‍ർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുട‍ർന്ന് കളി നി‍ർത്തിവച്ചത്. തുട‍ർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.



Source link

Leave a Reply

Your email address will not be published. Required fields are marked *