Last Updated:
കൊച്ചി ബ്ലൂടൈഗേഴ്സിനെ 55 റൺസിനാണ് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തിയത്
ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തും പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയും ട്രിവാൻഡ്രം റോയൽസിന്റെ ഓൾറൗണ്ടർ സിജോമോൻ ജോസഫിന്റെ റോയൽ പ്രകടനം. പുറത്താകാതെ അർധ സെഞ്ച്വറി നേടിയ സിജോമോൻ, പിന്നീട് ബൗളിംഗിലും കളം നിറഞ്ഞതോടെ ട്രിവാൻഡ്രം റോയൽസ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. കൊച്ചി ബ്ലൂടൈഗേഴ്സിനെ 55 റൺസിനാണ് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തിയത്. ആറാമനായി ക്രീസിലെത്തി പുറത്താകാതെ 37 പന്തിൽ 56 റൺസടിച്ച താരത്തിന്റെ ഓൾറൗണ്ട് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം 185 എന്ന മികച്ച സ്കോറിലേക്ക് കുതിച്ചെത്തിയത്.














