Last Updated:
ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് വീശുക
ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് വീശുക. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കെസിഎല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് മുന്നോടിയായി ആരാധകർക്കായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും അദ്ദേഹം ക്രീസിലെത്തുക.














