Last Updated:
അവസാന ഓവറുകളിൽ വെറും 15 പന്തുകളിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് വിജയമൊരുക്കിയത്
യുവത്വത്തിന്റെ കരുത്തിൽ തൃശൂരിനെത്തേടി വീണ്ടുമൊരു അവിശ്വസനീയ വിജയം. റോയൽസ് ഉയർത്തിയ 182 റൺസിന്റെ കൂറ്റൻ ലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു. അവസാന ഓവറുകളിൽ വെറും 15 പന്തുകളിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് വിജയമൊരുക്കിയത്. ഇനാൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. ട്രിവാൺഡ്രം റോയൽസ് – 20 ഓവറിൽ 181/6, തൃശൂർ ടൈറ്റൻസ് – 19.4 ഓവറിൽ 183/9














