[ad_1]
Last Updated:
കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്റെ ബൗളർമാർ
അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി ട്രിവാൻഡ്രം റോയൽസ്. കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്റെ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ തിരിച്ചടിച്ചെങ്കിലും 180 റൺസ് മാത്രമാണ് നേടാനായത്.
[ad_2]
Source link














