KCL| റെക്കോർഡ് സ്കോറുമായി ആലപ്പി റിപ്പിൾസ്; കൊല്ലം സെയിലേഴ്സിനെതിരെ 83 റൺസിന്റെ കൂറ്റൻ വിജയം | | ACTPnews

News18


Last Updated:

സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്

News18
News18

ബാറ്റിങ് റെക്കോർഡുകൾ കടപുഴകിയ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 83 റൺസിന് തകർത്ത് ആലപ്പി റിപ്പിൾസ്. റിപ്പിൾസ് ഉയർത്തിയ 254 റൺസിൻ്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത സെയിലേഴ്സിന് 170 റൺസ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് നേടിയത്. കെസിഎല്ലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.



Source link

Leave a Reply

Your email address will not be published. Required fields are marked *