Last Updated:
ലിസ്റ്റ് എ ക്രിക്കറ്റിൽ 47.6 ബാറ്റിങ് ശരാശരിയുള്ള തിലക്, 25 ബൗളിങ് ഇന്നിങ്സുകളിൽ നിന്നായി 11 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്
മൂന്ന് വർഷത്തെ കരിയറിനിടെ വെറും അഞ്ച് ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഇന്ത്യൻ താരം തിലക് വർമ, ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ ഇടംപിടിക്കുന്നതായി റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് തിലകിനെ പരിഗണിക്കുന്നതെന്ന് ‘ദി ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.













