മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്
ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മസ്തരത്തിന് തിരുവനന്തപുരം വേദിയാകും.ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2026-27 ഹോം സീസണിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. സെപ്റ്റംബർ 27നാണ് മത്സരം.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്.2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വർഷം ജനുവരി 31-ന് ഇന്ത്യ-ന്യൂസീലൻഡ് ടി20 മത്സരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നിരുന്നു.
17 നഗരങ്ങളിലായി നാല് വിദേശ ടീമുകൾക്കെതിരെ നടക്കുന്ന 22 മത്സരങ്ങൾ ഉൾപ്പെടുന്ന തിരക്കേറിയ ഷെഡ്യൂളാണ് ബിസിസിഐ പുറത്തുവിട്ടത്. വരാനിരിക്കുന്ന സീസണിൽ വെസ്റ്റ് ഇൻഡീസിനി പുറമെ ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ എന്നീ ടീമകളും ഇന്ത്യയിൽ കളിക്കും.
ഗുവാഹത്തി, ന്യൂ ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ഇൻഡീസുമായുള്ള ഏകദിന പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങൾ നടക്കുക. തുടർന്ന് ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന അഞ്ച് ട്വന്റി-20 (T20I) മത്സരങ്ങളും വെസ്റ്റ് ഇന്ഡീസിെതിരെ ഇന്ത്യ കളിക്കും
2026 ഡിസംബറിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്ന വൈറ്റ് ബോൾ പരമ്പരയ്ക്കായി ശ്രീലങ്കൻ ടീം ഇന്ത്യയിലെത്തും. ഏകദിന മത്സരങ്ങൾ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും ട്വന്റി-20 മത്സരങ്ങൾ രാജ്കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലുമാണ് നടക്കുക. 2027 ജനുവരിയിൽ സിംബാബ്വെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവയാണ് ഈ മത്സരങ്ങളുടെ വേദികൾ.
സീസണിന്റെ അവസാനത്തിൽ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി നടക്കും. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2027 ജനുവരി 21-ന് നാഗ്പൂരിൽ ആരംഭിക്കും. പരമ്പരയിലെ ബാക്കി മത്സരങ്ങൾ ചെന്നൈ, ഗുവാഹത്തി, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടക്കുക.
New Delhi,New Delhi,Delhi












