Last Updated:
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വിദേശ കോച്ചുകളുടെ പശ്ചാത്തലം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കർശനമായി പരിശോധിക്കണമെന്നും ആവശ്യം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ, പാകിസ്ഥാൻ കോച്ച് മൈക്ക് ഹെസ്സനെതിരെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് . ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) മുൻപ് പ്രവർത്തിച്ചിട്ടുള്ള വിദേശ കോച്ചുകളുടെ പശ്ചാത്തലം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) കർശനമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ ഏഴ് കളിക്കാരെ നാട്ടിലേക്ക് അയക്കുകയും ടെസ്റ്റ് കോച്ച് സർഫറാസ് അഹമ്മദിന് പകരം വൈറ്റ് ബോൾ കോച്ച് ഹെസ്സനെ നിയമിക്കുകയും ചെയ്തുകൊണ്ട് പി.സി.ബി വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഹെഡിങ്ലിയിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പാകിസ്ഥാൻ വെറും 133 റൺസിന് പുറത്തായി.














