ഇനി ലൂക്ക് വില്യംസ് മുംബൈ ഇന്ത്യൻസിന്റെ പുതിയ ഹെഡ് കോച്ച് | | ACTPnews

ലൂക്ക് വില്യംസ്


Last Updated:

മുംബൈ ഇന്ത്യൻസിന്റെ ഉടമ നിത എം. അംബാനി ലൂക്ക് വില്യംസിനെ മുംബൈ ഇന്ത്യൻസിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു

ലൂക്ക് വില്യംസ്
ലൂക്ക് വില്യംസ്

വനിതാ പ്രീമിയർ ലീഗിന്റെ (WPL) 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി ലൂക്ക് വില്യംസിനെ നിയമിച്ചു. നിലവിലെ ഹെഡ് കോച്ച് ലിസ കെയ്റ്റ്‌ലി സ്ഥാനമൊഴിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് വില്യംസിന്റെ നിയമനം.

മുംബൈ ഇന്ത്യൻസിന്റെ ഉടമ നിത എം. അംബാനി ലൂക്ക് വില്യംസിനെ മുംബൈ ഇന്ത്യൻസിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. വിജയപരിചയവും വനിതാ ക്രിക്കറ്റിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും താരവികസനത്തോടുള്ള പ്രതിബദ്ധതയും വില്യംസിനുണ്ടെന്ന് അവർ പറഞ്ഞു.

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങൾ സൃഷ്ടിച്ച അഭിമാനകരമായ പാരമ്പര്യം വില്യംസിന്റെ മാർഗനിർദേശത്തിലും ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലും കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നിത അംബാനി പറഞ്ഞു. യുവതികൾക്ക് വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദനമാകുന്ന തരത്തിൽ ടീമിന് മുന്നേറാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ലിസ കെയ്റ്റ്‌ലിയുടെ മുംബൈ ഇന്ത്യൻസിനായുള്ള സംഭാവനകൾക്ക് നന്ദി അറിയിച്ച നിത അംബാനി, അവരുടെ ഭാവിക്ക് ആശംസകളും നേർന്നു.

ദക്ഷിണ ഓസ്‌ട്രേലിയയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ലൂക്ക് വില്യംസിന് വനിതാ ക്രിക്കറ്റിൽ ശ്രദ്ധേയമായ പരിശീലക പരിചയമാണുള്ളത്. ലോകത്തെ മൂന്ന് പ്രധാന വനിതാ ക്രിക്കറ്റ് ടൂർണമെന്റുകളിൽ കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ വിമൻസ് ബിഗ് ബാഷ് ലീഗിൽ (WBBL) 2022, 2023 വർഷങ്ങളിൽ കിരീടം നേടിയ ടീമുകൾക്കൊപ്പവും ഇംഗ്ലണ്ടിലെ ദ ഹൺഡ്രഡിൽ 2023ൽ അസിസ്റ്റന്റ് കോച്ചായും, ഇന്ത്യയിലെ WPL-ൽ 2024ൽ കിരീടം നേടിയ ടീമിന്റെ ഭാഗമായും വില്യംസ് പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രേഡ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള ബ്രാഡ്മാൻ മെഡൽ മൂന്ന് തവണയും വില്യംസ് നേടിയിട്ടുണ്ട്. 2005-06, 2007-08, 2009-10 സീസണുകളിലായിരുന്നു നേട്ടം.

Summary: Luke Williams has been appointed as the head coach of Mumbai Indians ahead of the 2027 season of the Women’s Premier League (WPL). His appointment comes after the current head coach, Lisa Keightley, decided to step down from the role.

Mumbai Indians owner Nita M. Ambani welcomed Luke Williams to the Mumbai Indians family. She said Williams brings a proven record of success, deep knowledge of women’s cricket, and a strong commitment to player development.



Source link

Leave a Reply

Your email address will not be published. Required fields are marked *