ഏഷ്യൻ ഗെയിംസ് 2026: 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കാൽക്കലിന് സ്വർണം | | ACTPnews

News18


Last Updated:

ഫൈനലിൽ താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവിനെ 10-9 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.

News18
News18

ഏഷ്യൻ ഗെയിംസ് 2026-ൽ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി 23 കാരനായ സുജീത് കാൽക്കൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സുജീത് സ്വർണ തിളക്കത്തിലെത്തിയത്. ഫൈനലിൽ താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവിനെ 10-9 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഭൂരിഭാഗം സമയവും പിന്നിൽ നിന്നിരുന്ന സുജീത്, അവസാന നിമിഷങ്ങളിൽ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് എതിരാളിയെ വീഴ്ത്തി ചരിത്രപരമായ സ്വർണം നേടിയത്. ഫൈനലിലേക്കുള്ള വഴിയിൽ ഒളിമ്പിക് ചാമ്പ്യനെ ഉൾപ്പെടെ തോൽപ്പിച്ചാണ് സുജീത് ഈ നേട്ടം കൈവരിച്ചത്.

ഫൈനലിൽ താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവ് ഇന്ത്യൻ താരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 2-9 എന്ന നിലയിൽ പിന്നിലായിരുന്ന സുജീത്, തുടർന്ന് എട്ട് പോയിന്റുകൾ തുടർച്ചയായി നേടി അവിശ്വസനീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ സയീദ് ഒമർ സസായിയെ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിലൂടെ (13-3) തോൽപ്പിച്ചാണ് സുജീത് തന്റെ മത്സരങ്ങൾക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ സസായി 3-0 ലീഡ് എടുത്തുവെങ്കിലും, ഗംഭീരമായ തിരിച്ചുവരവിലൂടെ സുജീത് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ ഇറാനുമായുള്ള മത്സരത്തിൽ ഒരു പോയിന്റ് പോലും വഴങ്ങാതെ സുജീത് മികച്ച വിജയം നേടി.

സെമിഫൈനലിൽ ജപ്പാന്റെ ഒളിമ്പിക് ചാമ്പ്യൻ കൊടാരോ കിയൂക്കയെയാണ് സുജീത് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 0-2 ന് പിന്നിൽ നിന്ന ശേഷമാണ് സുജീത് രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. മത്സരം അവസാനിച്ചപ്പോൾ ഇരുവരും 3-3 എന്ന നിലയിൽ സമനിലയിലായെങ്കിലും, ഉയർന്ന സ്കോറിംഗ് മൂവ് സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ സുജീതിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ശക്തരായ എതിരാളികളെ മറികടന്നാണ് ഈ യുവ താരം ഏഷ്യൻ ഗെയിംസ് ഗുസ്തി റിംഗിൽ ഇന്ത്യയുടെ അഭിമാനമായി മാറിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *