Last Updated:
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ എന്നിവരുടെ അഭാവമാണ് ശ്രദ്ധേയം
2026-ലെ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏഴ് മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ ഹാരി കെയ്ൻ ആറ് ഗോളുകൾ നേടുകയും റൗണ്ട് ഓഫ് 16-ൽ ബെൽജിയത്തിനെതിരായ മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാമിന് ഒരു അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ 32-കാരനായ കെയ്നിന് 2026 ഫിഫ ലോകകപ്പ് ഡ്രീം ഇലവനിൽ ഇടം നേടാനായില്ല.
ലോകമെമ്പാടുമുള്ള ആരാധകർ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 2026-ലെ ഫിഫ ലോകകപ്പ് ഡ്രീം ഇലവനിൽ ഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നും മൂന്ന് കളിക്കാർ വീതവും അർജന്റീനയിൽ നിന്ന് രണ്ട് പേരും നോർവേ, ഇംഗ്ലണ്ട്, കേപ് വെർദെ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും ഇടം നേടി. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ എന്നിവരുടെ അഭാവമാണ് ശ്രദ്ധേയം.
ഹാരി കെയ്ൻ അഞ്ച് ഗോളുകളോടെ അഞ്ചാമത്തെ ഉയർന്ന ഗോൾ വേട്ടക്കാരനാവുകയും ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ സഹായിക്കുകയും ചെയ്തു. അതേസമയം സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ ആകട്ടെ 8 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം വഴങ്ങി ഏഴ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു പതിപ്പിലും ഒരു ഗോൾകീപ്പറും അഞ്ചിലധികം ക്ലീൻ ഷീറ്റുകൾ നേടിയിട്ടില്ല. സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം ചൂടിയപ്പോൾ റെക്കോർഡ് പ്രകടനം പുറത്തെടുത്തിട്ടും അത്ലറ്റിക് ക്ലബ്ബ് താരമായ സിമോൺ ടീമിൽ ഇടംപിടിച്ചില്ല. സ്പാനിഷ് താരത്തിന് പകരം കേപ് വെർദെയുടെ വോസിഞ്ഞോ ഗോൾകീപ്പറായി ആരാധകർ ഡ്രീം ഇലവനിൽ തിരഞ്ഞെടുത്തത്.
40-കാരനായ വോസിഞ്ഞോ 2026 ലോകകപ്പിലെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു. കേപ് വെർഡെയ്ക്കായി നാല് മത്സരങ്ങൾ കളിച്ച അദ്ദേഹം, അവരുടെ കന്നി ലോകകപ്പ് മത്സരത്തിൽ സ്പെയിനെതിരെ സമനില (0-0) പിടിക്കാൻ മികച്ച സേവുകളിലൂടെ സഹായിച്ചു. പിന്നീട് റൗണ്ട് ഓഫ് 32-ൽ അർജന്റീനയ്ക്കെതിരായ മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.
2026 ലോകകപ്പിൽ യഥാക്രമം എട്ട്, ഏഴ്, പത്ത് ഗോളുകൾ വീതം നേടിയ ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരാണ് മുന്നേറ്റനിരയിലെ മൂന്ന് താരങ്ങൾ. മധ്യനിരയിൽ ജൂഡ് ബെല്ലിംഗ്ഹാം, മൈക്കൽ ഒലിസെ, റോഡ്രി എന്നിവരും ഇടം നേടി.
ഈ ലോകകപ്പിൽ ഫ്രഞ്ച് ടീമംഗങ്ങൾക്കായി മൈക്കൽ ഒലിസെ ഏഴ് ഗോളുകൾക്ക് വഴിയൊരുക്കി (അസിസ്റ്റ്). ഇംഗ്ലണ്ടിന്റെ പത്താം നമ്പർ താരം ബെല്ലിംഗ്ഹാം 10 ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. അതേസമയം സ്പെയിൻ ക്യാപ്റ്റൻ റോഡ്രി ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തുകയും ടൂർണമെന്റിലുടനീളം മധ്യനിരയിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ഈ മികച്ച പ്രകടനത്തിന് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഫിഫ ഗോൾഡൻ ബോൾ പുരസ്കാരവും അദ്ദേഹം നേടി.
പെഡ്രോ പോറോ, ലിസാന്ദ്രോ മാർട്ടിനെസ്, ദയോട്ട് ഉപമെക്കാനോ, മാർക്ക് കുകുറെല്ല എന്നിവരാണ് ഡ്രീം ഇലവനിലെ നാല് പ്രതിരോധ താരങ്ങൾ.
New Delhi,Delhi
ഫിഫ ലോകകപ്പ് ഡ്രീം ഇലവനില് യമാലും റൊണാള്ഡോയുമില്ല; സ്പെയിനിൽ നിന്നും ഫ്രാൻസിൽ നിന്നും മൂന്ന് കളിക്കാർ വീതം















