KCL സീസൺ 3| ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിൻ്റെ ഫൈനലിൽ | | ACTPnews

News18


Last Updated:

മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

News18
News18

ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോല്പിച്ച് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാ‍ർസ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിൻ്റെ എതിരാളി. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 218/5, ആലപ്പി റിപ്പിൾസ് – 20 ഓവറിൽ 182/8



Source link

Leave a Reply

Your email address will not be published. Required fields are marked *