KCL സീസൺ 3| കാലിക്കറ്റിനെതിരെ നാല് വിക്കറ്റ് വിജയം; തൃശൂർ ടൈറ്റൻസ് ചാമ്പ്യന്മാർ | | ACTPnews

News18


Last Updated:

അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്

News18
News18

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ തോൽപ്പിച്ച് കെ.സി.എൽ കിരീടത്തിൽ മുത്തമിട്ട് തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്. അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിൾസിൻ്റെ മൊഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂ‍ർണ്ണമെൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്: 20 ഓവറിൽ 167/9, തൃശൂർ ടൈറ്റൻസ്: 19.3 ഓവറിൽ 169/6



Source link

Leave a Reply

Your email address will not be published. Required fields are marked *