Last Updated:
ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു
കെസിഎല്ലിൽ തുടരെ അഞ്ചാം തോൽവിയുമായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആവേശപ്പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ ബൗളിങ്ങിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ പവൻ രാജാണ് പ്ലെയർ ഓഫ് ദി മാച്ച്.














