Last Updated:
ദുലീപ് ട്രോഫി മത്സരത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഉയർന്ന സ്കോറെന്ന മുൻ റെക്കോർഡ് നമൻ ഓജയുടെ പേരിലായിരുന്നു. 2014-ൽ സെൻട്രൽ സോണിനായി നമൻ 217 റൺസ് നേടിയിരുന്നു.
ദുലീപ് ട്രോഫി മത്സരത്തിൽ 250 റൺസ് തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ ചരിത്രപുസ്തകങ്ങളിൽ ഇടംനേടി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി 2026 ഫൈനലിൽ ഈസ്റ്റ് സോണിനെ നയിക്കുന്ന ജാർഖണ്ഡിൽ നിന്നുള്ള 28-കാരനായ ഇടങ്കയ്യൻ ബാറ്റർ, റിട്ടയേർഡ് ഔട്ടാകുന്നതിന് മുൻപ് ഈസ്റ്റ് സോണിന്റെ ആദ്യ ഇന്നിംഗ്സിൽ 301 പന്തിൽ നിന്നാണ് 250 റൺസ് അടിച്ചുകൂട്ടിയത്.














