ചരിത്രം കുറിച്ച് സ്മൃതി മന്ദാന; വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം  | | ACTPnews

News18


Last Updated:

ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനെ പിന്തള്ളിയാണ് മന്ദാന ഈ നേട്ടത്തിലെത്തിയത്

News18
News18

വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണസ് നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ദാന . ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനെ പിന്തള്ളിയാണ് മന്ദാന ഈ സുവർണ്ണ നേട്ടത്തിലെത്തിയത്. വനിതാ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശിന്റെ മാറുഫ അക്തറിനെതിരെ ബൗണ്ടറി പായിച്ചാണ് മന്ദാന ടി20 റൺവേട്ടയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ റൺസ്

4788 – സ്മൃതി മന്ദാന

4758 – സൂസി ബേറ്റ്സ്

4287 – ഹർമൻപ്രീത് കൗർ

4282 – ചാമാരി അത്തപ്പത്തു

3817 – സോഫി ഡിവൈൻ

റെക്കോർഡ് മറികടക്കാൻ വെറും എട്ട് റൺസ് മാത്രം മതിയെന്നിരിക്കെ, മൂന്നാം ഓവറിലെ ആദ്യ പന്തുകളിൽ തന്നെ തകർപ്പൻ ബൗണ്ടറിയോടെ താരം ഈ നാഴികക്കല്ല് പിന്നിട്ടു. മൂന്നാം ഓവറിലെ അവസാന രണ്ട് പന്തുകളിലും മാറുഫ അക്തറിനെതിരെ ബൗണ്ടറി നേടിയ മന്ദാന ടി20 റൺവേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തേക്കുയർന്നു. ഇതിനുപുറമെ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും മന്ദാന മാറി.

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ റെക്കോർഡും മന്ദാനയുടെ പേരിലാണ്. ഏഷ്യൻ ഗെയിംസിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വനിതാ ടി20യിൽ 100 സിക്സറുകൾ തികയ്ക്കാനും മന്ദാനയ്ക്ക് സാധിച്ചു. ടി20 റൺവേട്ടയിൽ മന്ദാനയ്ക്കും സൂസി ബേറ്റ്‌സിനും പിന്നിലായി ഹർമൻപ്രീത് കൗർ, ചമരി അത്തപ്പത്തു, സോഫി ഡിവൈൻ എന്നിവരാണ് ഉള്ളത്.

മത്സരത്തിൽ 19 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും 2 സിക്സറുകളും അടക്കം 37 റൺസ് നേടിയ ശേഷമാണ് മന്ദാന പുറത്തായത്. പവർപ്ലേയുടെ അവസാന പന്തിൽ മാറുഫ അക്തറുടെ പന്തിൽ ലോങ് ഓഫിൽ ഷോഭന മുസ്തരിക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *