ടി20 ലോകകപ്പിലെ വിജയകിരീടം: സഞ്ജു സാംസണിനെ കുറിച്ച് പിതാവ്. | | ACTPnews

News18


Last Updated:

ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി

News18
News18

ടി20 ലോകകപ്പിലെ വിജയകിരീടം ചൂടിയ സഞ്ജു സാംസണിനെ കുറിച്ച് വാചാലനായി പിതാവ് സാംസൺ വിശ്വനാഥ്. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചർ‌ച്ചകളിൽ മകൻ സ്വീകരിച്ച നിലപാടുകളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും പിതാവ് പങ്കുവച്ചു. ന്യൂസ് 18 അസോസിയേറ്റ് എഡിറ്റർ രഞ്ജിത്ത് രാമചന്ദ്രന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“രാജസ്ഥാൻ റോയൽസ് എന്റെ മകന് എല്ലാം കൊടുത്തു.

കിരീടം നൽകിയില്ല എന്ന് മാത്രമേയുള്ളു. പക്ഷേ അവന്റെ തലയിൽ കിരീടമുണ്ടായിരുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാച്ച് ഞാൻ കാണാൻ പോകും. അവന് കിട്ടുന്ന പരി​ഗണന ഞാൻ ദൂരെ നിന്ന് വീക്ഷിച്ചു. രാജാവിനെ പോലെയാണ് അവർ അവനെ നോക്കിയത്.

ഇത്രയും വർഷമായി രാജസ്ഥാനിൽ കളിക്കുന്നു. സഞ്ജുവിനൊപ്പം കളിച്ചുവളർന്ന യശ്വിസി ജയ്സ്വാൾ, റിയാൻ പരാ​ഗ് ഇവർ നാലഞ്ച് വർഷമായി ക്യാപ്റ്റൻസി ചെയ്യുന്നു. ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി. അത് ചർച്ചയാവുകയും ചെയ്തു.

നമുക്ക് ഇത് അവസാനിപ്പിക്കാമെന്ന് അന്ന് സഞ്ജു എന്നോട് പറഞ്ഞു. എന്തുകൊണ്ട് അവസാനിപ്പിച്ചുവെന്ന് ഞാൻ ചോദിക്കാറില്ല. കാര്യം ഉള്ളത് കൊണ്ടാണ് അത് പറഞ്ഞതെന്ന് എനിക്ക് മനസിലാക്കാനാകും. 2013-ൽ ഐപിഎൽ കളിച്ച് വീട്ടിൽ വന്നപ്പോൾ വീട്ടിൽ നിറയെ പരസ്യക്കാരായിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ താൻ ചെയ്യില്ലെന്ന് അവൻ അന്ന് എന്നോട് പറഞ്ഞിരുന്നു”-സാംസൺ പറഞ്ഞു.

ടി20 ലോകകപ്പില്‍ വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് സഞ്ജു സാംസൺ താരമായത്.



Source link

Leave a Reply

Your email address will not be published. Required fields are marked *

Search the Archives

Access over the years of investigative journalism and breaking reports