ദേശീയ ടീമിന് പിന്തുണയുമായി ഖത്തർ സർക്കാർ; ആയിരം ആരാധകർക്ക് സൗജന്യ ലോകകപ്പ് യാത്ര  | | ACTPnews

പ്രതീകാത്മക ചിത്രം


Last Updated:

വ്യാഴാഴ്ച നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ആയിരത്തോളം ഖത്തറി ആരാധകരെ വാൻകൂവറിൽ എത്തിച്ചത്

  പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫിഫ ലോകകപ്പിൽ ദേശീയ ടീമിനായി ആർത്തുവിളിക്കാൻ ആരാധകവൃന്ദത്തെ വടക്കേ അമേരിക്കയിലേക്ക് അയച്ചിരിക്കുകയാണ് ഖത്തർ സർക്കാർ. വ്യാഴാഴ്ച നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ആയിരത്തോളം ഖത്തറി ആരാധകരെ വാൻകൂവറിൽ എത്തിച്ചത്.മത്സരത്തിൽ കാനഡയോട് 6-0 ത്തിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഖത്തർ ടീമിനെ പിന്തുണയ്ക്കാൻ ആരാധകർ ആർപ്പുവിളികളുമായി ഗാലറിയിലുണ്ടായിരുന്നു.

ഇത്രയും ദൂരം യാത്ര ചെയ്ത് തങ്ങളെ പിന്തുണയ്ക്കാൻ ഇവിടെയെത്തിയ ഓരോരുത്തർക്കും ആദ്യമായി നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ ടീം ക്യാപ്റ്റൻ അബ്ദുൽ അസീസ് ഹാതിം പറഞ്ഞു.

ലോകകപ്പിനായുള്ള “ഖത്തറി ഫാൻസ് ഡെലിഗേഷൻ പ്രോഗ്രാം” നടപ്പിലാക്കുന്നതിനായി ഖത്തറിന്റെ സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ട് അവിടുത്തെ ഫുട്ബോൾ ഫെഡറേഷനുമായി കൈകോർത്താണ് ആരാധകരെ എത്തിച്ചത്. ഈ ഫണ്ടാണ് വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, പ്രാദേശിക ഗതാഗതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ ചെലവുകൾ വഹിക്കുന്നത്.ഫെയർമോണ്ട്, ജെ.ഡബ്ല്യു മാരിയറ്റ് പാർക്ക് തുടങ്ങിയ ആഡംബര ഹോട്ടലുകളിലാണ് ആരാധകർ താമസ സൌക്യം ഒരുക്കിയിരിക്കുന്നത്.

ലോകവേദിയിൽ കളിക്കാർക്ക് സാധ്യമായ ഏറ്റവും മികച്ച ഫലം കൈവരിക്കാൻ സഹായിക്കുന്ന ഊർജ്ജസ്വലമായ ഒരു സ്റ്റേഡിയം അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഫെഡറേഷൻ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും പഠിക്കുന്ന ഖത്തറി വിദ്യാർത്ഥികളെയും മത്സരങ്ങൾ കാണാൻ ക്ഷണിച്ചിട്ടുണ്ട്.

പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും പ്രധാന കയറ്റുമതിക്കാരായ ഖത്തറിൽ ഏകദേശം 3.2 ദശലക്ഷം ജനസംഖ്യയുണ്ട്. 2022-ൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർ, തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ, ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യമായി മാറിയിരുന്നു.

ഈ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ സ്വിറ്റ്‌സർലൻഡിനെതിരെ നടന്ന ആദ്യമത്സരത്തിൽ ഖത്തർ സമനില(1-1) നേടിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *