മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു| Aries Kollam Sailors vs Thrissur Titans match abandoned | | ACTPnews

News18


Last Updated:

അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്താണ്

News18
News18

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെടുത്ത് നിൽക്കെയാണ് മഴ മൂലം കളി തടസ്സപ്പെട്ടത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി തൃശൂ‍ർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്താണ്. ഏരീസ് കൊല്ലം സെയിലേഴ്സ് – 20 ഓവറിൽ 183/5 , തൃശൂ‍ർ ടൈറ്റൻസ് – 2 ഓവറിൽ 14/1 ആണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *