ലോകകപ്പ് ആവേശം വിദ്യാലയങ്ങളിലും; കോട്ടയം മരിയൻ സ്കൂളിൽ മിനി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം | | ACTPnews

News18


Last Updated:

ലോകകപ്പ് വേദികളിലെ പോലെ തന്നെ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞ് കുട്ടികൾ കളത്തിലിറങ്ങുമ്പോൾ മരിയൻ ക്യാമ്പസ് ഒരു മിനി ലോകകപ്പ് വേദിയായി മാറും

News18
News18

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ മിനി ലോകകപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളുടെ ടീമുകളായി വിഭജിച്ചാണ് മത്സരം നടത്തുന്നത്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആകെ എട്ട് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഓരോ വിഭാഗത്തിലും നാല് ടീമുകൾ വീതം സെമിഫൈനലും ഫൈനലും ഉൾപ്പെടുന്ന നേരിട്ടുള്ള നോക്കൗട്ട് മത്സരങ്ങളിലാണ് പങ്കെടുക്കുക. ഇരു വിഭാഗങ്ങളിലുമായി ആകെ ആറ് മത്സരങ്ങളാണ് അരങ്ങേറുക.

നാളെ ഉച്ചയ്ക്ക് 1.30മുതലാണ് മത്സരം. ഓരോ ടീമിലും ആറ് കളിക്കാർ വീതമുണ്ടാകും. അതത് രാജ്യങ്ങളുടെ ജേഴ്സി ധരിച്ചാണ് കുട്ടികൾ ഇൻഡോർ ഗ്രൗണ്ടിലിറങ്ങുക. ഓരോ മത്സരവും 10 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. സമനിലയായാൽ വിജയിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കണ്ടെത്തും.

ലോകകപ്പിന്റെ ആവേശവും വർണപ്പകിട്ടും സ്കൂൾ ക്യാമ്പസിലേക്ക് എത്തിക്കുക, കുട്ടികളിൽ കായികമനോഭാവവും ടീം സ്പിരിറ്റും വളർത്തുക, ഫുട്ബോളിനോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ലോകകപ്പ് വേദികളിലെ പോലെ തന്നെ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞ് കുട്ടികൾ കളത്തിലിറങ്ങുമ്പോൾ മരിയൻ ക്യാമ്പസ് ഒരു മിനി ലോകകപ്പ് വേദിയായി മാറും.



Source link

Leave a Reply

Your email address will not be published. Required fields are marked *