ലോകകപ്പ് ഫൈനലിൽ ലമിൻ യമാൽ കളിക്കില്ലേ ? പരിക്കേറ്റെന്ന വാർത്തയിൽ സ്പെയിൻ പരിശീലകന്റെ പ്രതികരണം | | ACTPnews

News18


Last Updated:

ഗുരുതരമായ പരിക്കോ ആരോഗ്യപ്രശ്നമോ ഉണ്ടായിട്ടില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ യമാൽ ഉണ്ടായിരിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു

News18
News18

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ഉണ്ടാകില്ലെന്ന വാർത്തകളിൽ വിശദീകരണവുമായി സ്പെയിൻ പരിശീലകൻ. പരിക്ക് പറ്റിയെന്നും അതിനാൽ ഫൈനലിൽ നിന്ന് മാറിനിൽക്കുകയാണെന്നും റിപ്പോർ‌ട്ടുകൾ വന്നിരുന്നു. ഇത് വലിയ ആശങ്കകൾ ഉയർന്നതോടെയാണ് പ്രതികരിച്ച് പരിശീലകൻ രം​ഗത്തെത്തിയത്.

യമാലിന് പരിക്കില്ലെന്നും ഫൈനലിൽ കളിക്കാൻ സജ്ജനാകുകയാണെന്നും പരിശീലകനായ ലൂയിസ് ഡി ലാ ഫുയന്റെ വ്യക്തമാക്കി. ന്യൂജഴ്‌സിയിൽ നടന്ന പരിശീലന സെഷനിൽ യമാലിന്റെ ഇടത് കാലിൽ ബാൻഡേജ് ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ഗുരുതരമായ പരിക്കോ ആരോഗ്യപ്രശ്നമോ ഉണ്ടായിട്ടില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ യമാൽ ഉണ്ടായിരിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. സെമിഫൈനലിൽ ഫ്രാൻസിനെതിരായ കടുത്ത പോരാട്ടം നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ വ്യക്തമാക്കി.

ഫ്രാൻസിനെ 2-0ന് തോൽപ്പിച്ചാണ് സ്പെയിൻ ലോകകപ്പ് ഫൈനലിലെത്തിയത്. ഇതോടെ എല്ലാ മത്സരങ്ങളും ചേർത്ത് സ്പെയിന്റെ തോൽവിയറിയാത്ത പരമ്പര 37 മത്സരങ്ങളായി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മെസിയുടെ അർജന്റീനയെ സ്പെയിൻ നേരിടും.

ഫിറ്റ്‌നസ് പൂർണമായും തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തി. ലാമിൻ യമാൽ ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് സൂചന.



Source link

Leave a Reply

Your email address will not be published. Required fields are marked *