വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികള്‍ നേടുന്ന താരമായി സ്മൃതി മന്ദാന | | ACTPnews

News18


Last Updated:

വ്യാഴാഴ്ച ഇന്ത്യക്കായി തന്റെ 302-ാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച മന്ദാനയ്ക്ക് ഇപ്പോൾ 18 സെഞ്ച്വറികളുണ്ട്.

News18
News18

ഹോങ്കോങ്ങിനെതിരെ വ്യാഴാഴ്ച (സെപ്റ്റംബർ 3) നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 മത്സരത്തിൽ ഇന്ത്യക്കായി സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വനിതാ ടി20 കരിയറിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി നേടാൻ ഇടങ്കയ്യൻ ബാറ്ററായ മന്ദാനയ്ക്ക് 57 പന്തുകൾ വേണ്ടിവന്നു. ഈ സെഞ്ച്വറിയോടെ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമായി മന്ദാന മാറി. വ്യാഴാഴ്ച ഇന്ത്യക്കായി തന്റെ 302-ാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച മന്ദാനയ്ക്ക് ഇപ്പോൾ 18 സെഞ്ച്വറികളുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *