വിജയക്കൂട്ടുകെട്ട് തുടരുന്നു; കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎൽ സീസൺ 3 പരിശീലക സംഘത്തെ പ്രഖ്യാപിച്ചു | | ACTPnews

News18


Last Updated:

News18
News18

കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ലേക്ക് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് നിലനിർത്തിയാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.

മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ദീപക് സി.എം. ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും തുടരും.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വവും താരങ്ങളുമായുള്ള മികച്ച ഏകോപനവും തന്നെയാണ് കഴിഞ്ഞ സീസണിലെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ടീം വിലയിരുത്തുന്നു.

“കഴിഞ്ഞ സീസണിൽ നമ്മുടെ പരിശീലകർ കാഴ്ചവെച്ച ആത്മാർത്ഥതയും പ്രൊഫഷണലിസവും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവരുടെ നേതൃത്വത്തിൽ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് ഈ വിജയക്കൂട്ടുകെട്ട് തുടരട്ടെയെന്ന തീരുമാനമെടുത്തത്. സീസൺ 3-ലും ആരാധകർക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് ടീമിനെ സജ്ജമാക്കാൻ ഈ സംഘത്തിന് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്,” കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവൽ പറഞ്ഞു

kochi blue tigers coachesസീസൺ 3-ലും കിരീടം ലക്ഷ്യമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ പരിശീലന ക്യാമ്പുകളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.



Source link

Leave a Reply

Your email address will not be published. Required fields are marked *