വിജയ്‌യുടെ ‘ജന നായകൻ’ ജൂലൈ അവസാന വാരത്തിൽ തിയേ‌റ്ററിൽ എത്തുമെന്ന് സൂചന | സിനിമാ വാർത്ത | ACTPnews

News18


Last Updated:

ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്.

News18
News18

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സെൻസർ തടസ്സങ്ങൾ പൂർണ്ണമായി നീങ്ങിയതോടെ, ചിത്രം വരുന്ന ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരത്തിലോ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.

എച്ച്. വിനോദ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

വിജയ് ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറുന്നതിന് തൊട്ടുമുമ്പ് അഭിനയിച്ച അവസാന ചിത്രം എന്ന വലിയ പ്രത്യേകതയുള്ളതിനാൽ സിനിമാ പ്രേമികൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും ‘ജന നായകൻ’ വലിയ താൽപ്പര്യമാണ് ജനിപ്പിച്ചിരിക്കുന്നത്.

ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദർശനാനുമതിക്കായി സെൻസർ ബോർഡിന് അയച്ച ചിത്രം സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമങ്ങളിലെ റൂൾ 24 പ്രകാരം ഒരു റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് റഫർ ചെയ്തതിനെത്തുടർന്ന് റിലീസ് അപ്രതീക്ഷിതമായി മാറ്റിവയ്ക്കേണ്ടിവരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ പ്രദർശനാനുമതിക്കായി സമർപ്പിച്ച ചിത്രമായിരുന്നിട്ടും വിവിധ സാങ്കേതിക കാരണങ്ങളാൽ സെൻസർ ബോർഡ് ഇതുവരെ ചിത്രത്തിന് തിയേറ്റർ റിലസിനുള്ള അന്തിമ അനുമതി നൽകിയിരുന്നില്ല.

കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ നിർമ്മാതാക്കൾ ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണമാണ് റിലീസ് നീട്ടിവെയ്ക്കേണ്ടി വന്നതെന്നും, പുതിയ റിലീസ് തീയതി എത്രയും വേഗം പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. സെൻസർ അനുമതി ഉടൻ ലഭിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ജൂലൈയിലെ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ.



Source link

Leave a Reply

Your email address will not be published. Required fields are marked *