സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും; 2 കളിക്കാർ പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരായ നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ | | ACTPnews

സഞ്ജു സാംസൺ‌ (Picture Credit: AFP)


Last Updated:

വൈസ് ക്യാപ്റ്റൻ തിലക് വർമയുടെ മോശം ഫോം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. ഇടംകയ്യൻ ബാറ്ററായ തിലകിന് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും

സഞ്ജു സാംസൺ‌ (Picture Credit: AFP)
സഞ്ജു സാംസൺ‌ (Picture Credit: AFP)

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച (ജൂലൈ 9) ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെ നേരിടും. രണ്ടും മൂന്നും മത്സരങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയിൽ നിലവിൽ 0-2ന് പിന്നിലാണ്. ഒരു മത്സരം ഉപേക്ഷിച്ചിരുന്നു. മറ്റൊരു തോൽവി കൂടി വഴങ്ങിയാൽ തുടർച്ചയായ രണ്ടാം ഉഭയകക്ഷി ടി20 പരമ്പര നഷ്ടമെന്ന നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരും. ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റ് നാലാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ 2 മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈസ് ക്യാപ്റ്റൻ തിലക് വർമയുടെ മോശം ഫോം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന സഞ്ജു സാംസണ് വേണ്ടി ഇടംകയ്യൻ ബാറ്ററായ തിലക് വഴിമാറിക്കൊടുത്തേക്കും. 2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരം കൂടിയായിരുന്ന സഞ്ജു, പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നു. എന്നാൽ പിന്നീട് 15 കാരനായ വൈഭവ് സൂര്യവംശിക്ക് സ്ഥാനം നൽകാനായി സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു.

തന്റെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ഭയമില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ബിഹാർ സ്വദേശിയായ വൈഭവ് സൂര്യവംശി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും, മികച്ച തുടക്കങ്ങളെ വലിയ ഇന്നിംഗ്സുകളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നാലാം ടി20യിലും വൈഭവ് സ്ഥാനം നിലനിർത്തിയേക്കുമെന്നാണ് വിവരം. എന്നാൽ ഇന്ത്യ തങ്ങളുടെ മുൻനിര ബാറ്റിംഗ് ഓർഡറിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. സഞ്ജു വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങുകയാണെങ്കിൽ അഭിഷേക് ശർമ മൂന്നാം നമ്പറിലേക്ക് മാറും. അല്ലെങ്കിൽ അഭിഷേകിനെ ഓപ്പണറായി നിലനിർത്തി സഞ്ജുവിനെ വൺ-ഡൗണായി ഇറക്കാനും സാധ്യതയുണ്ട്.

അതേസമയം ഇന്ത്യൻ ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. മുൻ ലോക ഒന്നാം നമ്പർ ടി20 ബൗളറായ വരുൺ ചക്രവർത്തി കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഓവറിൽ 35 റൺസ് വഴങ്ങി നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. ഇതോടെ വരുണിന് വിശ്രമം അനുവദിച്ചേക്കാം. വരുണിന് പകരം സ്പിൻ ബോളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിലെത്താനാണ് കൂടുതൽ സാധ്യത. കൂടുതൽ നിയന്ത്രണത്തോടെ പന്തെറിയാൻ കഴിയുന്നതിനൊപ്പം ഇന്ത്യൻ ബാറ്റിംഗിന് കൂടുതൽ കരുത്ത് നൽ‌കാനും സുന്ദറിന് സാധിക്കും. ഇന്ത്യക്കായി 61 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള തമിഴ്‌നാട് ഓൾറൗണ്ടർ 26 ഇന്നിംഗ്സുകളിൽ നിന്നായി 274 റൺസും 51 വിക്കറ്റുകളും നേടിയിട്ടുണ്ട്.

നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ

അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും; 2 കളിക്കാർ പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരായ നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ



Source link

Leave a Reply

Your email address will not be published. Required fields are marked *