Last Updated:
ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ട് അനാദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ദേവ്ദത്ത് പടിക്കൽ ഇന്ത്യ എ ടീമിനെ നയിക്കും. അതേസമയം, മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഋതുരാജ് ഗെയ്ക്വാദ് ആണ് ക്യാപ്റ്റൻ
ഒരിടവേളയ്ക്ക് ശേഷം ഒക്ടോബറിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിൽ അവസാനമായി കളിച്ച 32 വയസ്സുകാരനായ ഈ ഓൾറൗണ്ടറെ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്നസ് തെളിയിക്കുന്നതിന് വിധേയമായിരിക്കും.














