ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ; 36 പന്തില്‍ സെഞ്ച്വറി;ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി Vaibhav Suryavanshi | | ACTPnews

ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ; 36 പന്തില്‍ സെഞ്ച്വറി;ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി Vaibhav Suryavanshi |


278.38 സ്ട്രൈക്ക് റേറ്റിൽ 37 പന്തിൽ 103 റൺസാണ് താരം അടിച്ചുകൂട്ടിയത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് വിസ്മയം തീർത്ത് രാജസ്ഥാൻ റോയൽസിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷി. സൺറൈസേഴ്സ് ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ച വൈഭവ് വെറും 15 പന്തിൽ അർധസെഞ്ച്വറിയും 36 പന്തിൽ തന്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറിയും പൂർത്തിയാക്കി. 278.38 സ്ട്രൈക്ക് റേറ്റിൽ 37 പന്തിൽ 103 റൺസാണ് താരം അടിച്ചുകൂട്ടിയത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.

News18

കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയ്ക്കെതിരെ ആദ്യ ഓവറിൽ തന്നെ നാല് തുടർച്ചയായ സിക്സറുകൾ പറത്തിക്കൊണ്ടാണ് സൂര്യവംശി തന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ വിദർഭ പേസറായ ഹിംഗെയ്ക്കെതിരെ 24 റൺസ് താരം നേടി. പിന്നീട് എസ്ആർഎച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ഇഷാൻ മലിംഗയെയും ഓരോ സിക്സറുകൾ വീതം പറത്തിയാണ് താരം അർധസെഞ്ചുറിയിലേക്ക് എത്തിയത്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി എന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. കഴിഞ്ഞ സീസണിൽ വൈഭവ് തന്നെ കുറിച്ച 35 പന്തിലെ സെഞ്ച്വറിയാണ് രണ്ടാമതുള്ളത്. പതിമൂന്നാം ഓവറിൽ എസ്ആർഎച്ച് പേസർ സാക്കിബ് ഹുസൈനെതിരെ തുടർച്ചയായ പന്തുകളിൽ 6, 4, 6 എന്നിങ്ങനെ ബൌണ്ടറി കടത്തിയാണ് താരം തന്റെ സെഞ്ചുറി തികച്ചത്. തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും അപ്പോഴേക്കും റെക്കോർഡ് പുസ്തകങ്ങളിൽ താരം ഇടംപിടിച്ചിരുന്നു.

വെറും 15 വയസ്സുള്ള സൂര്യവംശി, 40 പന്തിൽ താഴെ ഒന്നിലധികം തവണ സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ താരമായി മാറി. 2013-ൽ പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ ക്രിസ് ഗെയ്ൽ നേടിയ 30 പന്തിലെ സെഞ്ചുറി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ഈ പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ ഇപ്പോൾ സൂര്യവൻഷിയുടെ പേരിലാണ്.

ഹൈദരാബാദിനെതിരായ മിന്നും പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡും സൂര്യൻഷി സ്വന്തമാക്കി.വെറും 473 പന്തുകളിൽ നിന്നാണ് വൈഭവ് 1000 റൺസ് തികച്ചത്. . ഇതോടെ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ 480 പന്തുകളില്‍ 1000 റണ്‍സ് തികച്ച മിച്ചല്‍ ഓവന്‍റെയും 520 പന്തില്‍ 1000 റണ്‍സടിച്ച ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു സൈമണ്‍സിനെയുമാണ് വൈഭവ് പിന്നിലാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ; 36 പന്തില്‍ സെഞ്ച്വറി;ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed