തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും തോൽവി; ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ് | | ACTPnews

ശ്രേയസ് അയ്യര്‍  (Picture Credit: X/@BCCI)


Last Updated:

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം പരമ്പര തോൽവിയാണിത്. നായകനായി ചുമതലയേറ്റ ശേഷം ഒരു മത്സരത്തിൽ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിട്ടി

ശ്രേയസ് അയ്യര്‍  (Picture Credit: X/@BCCI)
ശ്രേയസ് അയ്യര്‍ (Picture Credit: X/@BCCI)

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും കനത്ത പ്രഹരം. നീണ്ട 12 വർഷങ്ങൾക്കുശേഷം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലീഷ് പട കുറിച്ചത്. ഇതോടെ, ഒരു മത്സരം ബാക്കിനിൽക്കേ ഇംഗ്ലണ്ട് പരമ്പരയിൽ 3-0 ന് മുന്നിലെത്തി. പരമ്പരയിലെ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവിയാണിത്. ഇതിന് തൊട്ടുമുമ്പ് അയർലൻഡിനോടും ഇന്ത്യ പരമ്പര തോറ്റിരുന്നു.

ക്യാപ്റ്റൻസിയിൽ അടിതെറ്റി ശ്രേയസ് അയ്യർ

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം പരമ്പര തോൽവിയാണിത്. നായകനായി ചുമതലയേറ്റ ശേഷം ഒരു മത്സരത്തിൽ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിട്ടില്ല. നയിച്ച ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നാണക്കേടിന്റെ റെക്കോർഡും ശ്രേയസ് അയ്യരുടെ പേരിലായി.

അയർലൻഡിനെതിരായ പരമ്പരയിലൂടെയായിരുന്നു ശ്രേയസിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം. അവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയവഴിയിൽ തിരിച്ചെത്താൻ ടീമിനായില്ല.

അടിച്ചുപരത്തി ഇംഗ്ലണ്ട്; തകർന്നടിഞ്ഞ് ഇന്ത്യൻ ബൗളിംഗ്

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ തല്ലിച്ചതച്ച ഇംഗ്ലണ്ട് വെറും 13.5 ഓവറിൽ ലക്ഷ്യം കണ്ടു.

ഫിൾ സാൾട്ടും ക്യാപ്റ്റൻ ഹാരി ബ്രൂക്കും ചേർന്നാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 35 പന്തിൽ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്ന ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 42 പന്തുകൾ നേരിട്ട സാൾട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 59* റൺസ് നേടി മികച്ച പിന്തുണ നൽകി. 8 റൺസെടുത്ത ജോസ് ബട്ട്ലറുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ സാൾട്ട് – ബ്രൂക്ക് സഖ്യം അടിച്ചുകൂട്ടിയത് 68 പന്തിൽ നിന്ന് 146 റൺസാണ്.

ശ്രേയസ് അയ്യർക്ക് മാത്രം തിളക്കം, മറ്റുള്ളവർ നിരാശപ്പെടുത്തി

നേരത്തെ ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. 49 പന്തിൽ നിന്ന് നാല് ഫോറും അഞ്ച് സിക്‌സും അടക്കം 80 റൺസെടുത്ത ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായ പിന്തുണ നൽകാനായില്ല. വൈഭവ് സൂര്യവംശി (10 പന്തിൽ 15), അഭിഷേക് ശർമ (14 പന്തിൽ 16), ശിവം ദുബെ (23 പന്തിൽ 22), തിലക് വർമ (എട്ട് പന്തിൽ 11) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വലിയ സ്കോറുകളാക്കി മാറ്റാനായില്ല. ഇഷാൻ കിഷൻ (4), വാഷിങ്ടൺ സുന്ദർ (5), അക്ഷർ പട്ടേൽ (1) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/Sports/

തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും തോൽവി; ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്



Source link

Leave a Reply

Your email address will not be published. Required fields are marked *