‘ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്’;ആരോപണവുമായി പാകിസ്ഥാൻ താരം | | ACTPnews

'ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്';ആരോപണവുമായി പാകിസ്ഥാൻ താരം |


ചിലപ്പോഴൊക്കെ മത്സരങ്ങൾ പോലും ഇന്ത്യയുടെ താൽപ്പര്യപ്രകാരമാണ് നടക്കാറുള്ളതെന്നും പാക് താരം

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ അമ്പയർമാരുടെ തീരുമാനങ്ങളും മറ്റ് ക്രമീകരണങ്ങളും പലപ്പോഴും ഇന്ത്യൻ ടീമിന് അനുകൂലമാകാറുണ്ടെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ.

News18

‘എആർവൈ പോഡ്കാസ്റ്റിൽ’ സംസാരിക്കുമ്പോഴാണ് ഖുഷ്ദിലിന്റെ വിവാദ വെളിപ്പെടുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളുടെ തീവ്രതയെ അംഗീകരിക്കുമ്പോൾ തന്നെ, മൈതാനത്തെ പ്രകടനങ്ങൾക്കപ്പുറമുള്ള പല ഘടകങ്ങളും പലപ്പോഴും ഇന്ത്യയ്ക്ക് ഗുണം ചെയ്യാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മത്സരങ്ങളിലെ നിർണായക തീരുമാനങ്ങൾ പലപ്പോഴും ഇന്ത്യൻ ടീമിന് അനുകൂലമായി പോകാറുണ്ടെന്നും, ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് പാകിസ്ഥാൻ നേടുന്ന വിജയങ്ങൾ കൂടുതൽ സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിലെ എല്ലാ കാര്യങ്ങളും അവർക്ക് അനുകൂലമായാണ് പോകുന്നത്. ചിലപ്പോൾ അമ്പയർമാരുടെ തീരുമാനങ്ങളും, ഡ്രസ്സിംഗ് റൂം തീരുമാനങ്ങളും അവർക്ക് അനുകൂലമാകാറുണ്ട്. ചിലപ്പോഴൊക്കെ മത്സരങ്ങൾ പോലും അവരുടെ താൽപ്പര്യപ്രകാരമാണ് നടക്കാറുള്ളത്. ഇതെല്ലാം ഉണ്ടായിട്ടും പാകിസ്ഥാൻ ജയിക്കുമ്പോൾ അത് പ്രത്യേക സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരങ്ങളിൽ ഗാലറിയിൽ എതിർ ടീമിന്റെ ആരാധകരായിരിക്കും കൂടുതൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ആരാധകർ 20-25 ശതമാനം മാത്രമുള്ളപ്പോൾ ഇന്ത്യൻ ആരാധകർ 70-75 ശതമാനത്തോളം ഉണ്ടാകും. എങ്കിലും കാണികളുടെ ഭാഗത്ത് നിന്ന് മോശം പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് താൻ കേട്ടിട്ടുള്ളത്. കളികാണാൻ വരുന്നവർ പൊതുവെ സാധാരണക്കാരാണ്. അടുത്തിടെയുണ്ടായ പ്രശ്നങ്ങളെല്ലാം രാഷ്ട്രീയപരമാണ്, എന്നാൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും എപ്പോഴും നല്ല രീതിയിലാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളതെന്നും ഖുഷ്ദിൽ ഷാ വ്യക്തമാക്കി

അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം പാകിസ്ഥാനെതിരെ ഇന്ത്യ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടുണ്ട്. ഐസിസി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റുകളിലായി പാകിസ്ഥാനെതിരായ അവസാന ആറ് മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്.

കൊളംബോയിൽ നടന്ന 2026-ലെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഈ മത്സരത്തിൽ 61 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് മുൻപ്, ഫൈനൽ ഉൾപ്പെടെ 2025-ലെ ഏഷ്യാ കപ്പിൽ മൂന്ന് തവണയും, 2025-ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

2022-ൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ ഘട്ടത്തിലാണ് പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അവസാനമായി വിജയം നേടിയത്. ഏകദിന ഫോർമാറ്റിലാകട്ടെ, 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *