കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 17 നാൾ | | ACTPnews

News18


Last Updated:

News18
News18

ചെറിയ കാലയളവിൽ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ സാധിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.

  • കൊച്ചി ബ്ലൂ ടൈഗേഴ്സ്
  • കൊല്ലം സെയിലേഴ്സ്
  • തിരുവനന്തപുരം റോയൽസ്
  • ആലപ്പി റിപ്പിൾസ്
  • ഫിനസ് തൃശ്ശൂർ ടൈറ്റൻസ്
  • കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. അന്നേദിവസം വൈകിട്ട് 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി ഏറ്റുമുട്ടും.

പോയിൻ്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും, ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും സെപ്റ്റംബർ 4ന് സെമിഫൈനലുകളിൽ നേരിടും.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 5നാണ്.

കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാൻകോഡിൽ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെയും ആളുകൾ ലീഗ് തത്സമയം ആസ്വദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.

തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പൻ ലീഗുകളെപ്പോലും വ്യൂവർഷിപ്പിൽ പിന്നിലാക്കിയാണ് കെ.സി.എൽ ഈ നേട്ടം കൈവരിച്ചത്.ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിൻ്റെ മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.

ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.



Source link

Leave a Reply

Your email address will not be published. Required fields are marked *