Last Updated:
അർദ്ധ സെഞ്ചുറിയുമായി സെയിലേഴ്സിന് വിജയമൊരുക്കിയ അരുൺ പൗലോസാണ് പ്ലെയർ ഓഫ് ദി മാച്ച്.
തിരുവനന്തപുരം: കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടാനായത്. അർദ്ധ സെഞ്ചുറിയുമായി സെയിലേഴ്സിന് വിജയമൊരുക്കിയ അരുൺ പൗലോസാണ് പ്ലെയർ ഓഫ് ദി മാച്ച്.














